തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും താൽക്കാലികക്കാരെ പിരിച്ചുവിടൽ. ജല അതോറിറ്റി താൽക്കാലികക്കാരായ 52 എൽ.ഡി ക്ലർക്കുമാരുടെ സേവനം അവസാനിപ്പിച്ചു. കേരള റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമൻെറ് സൻെററിൽ വിവിധ പ്രോജക്ടുകളിലായി ജോലി ചെയ്യുന്ന 50ഒാളം താൽക്കാലികക്കാരുടെ സേവനവും നിർത്തി. കോവിഡിനെ തുടർന്ന് താൽക്കാലിക്കാരെ പിരിച്ചു വിടില്ലെന്ന് സർക്കാറും മുഖ്യമന്ത്രിയും ഉറപ്പു നൽകിയിരിക്കെയാണ് നടപടി. ജല അതോറിറ്റിയിൽ സോഫ്റ്റ്വെയർ വഴി േജാലി എളുപ്പമായ സാഹചര്യത്തിലാണ് 52 തസ്തികകൾ ആവശ്യമിെല്ലന്ന് വ്യക്തമാക്കി നവംബറിൽ ജല അതോറിറ്റി സർക്കാറിന് റിപ്പോർട്ട് നൽകിയത്. അതിൻെറ അടിസ്ഥാനത്തിലാണ് റദ്ദാക്കാൻ അനുമതി. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്ത ഒഴിവുകളായിരുന്നു ഇത്. ചെലവ് ചുരുക്കലിൻെറ ഭാഗമാണ് നടപടിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രോജക്ട് സയൻറിസ്റ്റ്, ജി.െഎ.എസ് ടെക്നീഷ്യൻ, ജി.പി.എസ് സർവേയർ തുടങ്ങിയ തസ്തികകളിലെ ദിവസ, കരാർ വേതനക്കാെരയാണ് റിമോട്ട് സെൻസിങ് സൻെററിൽനിന്ന് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.