വെഞ്ഞാറമൂട്: കേരളത്തില്‍ മുമ്പ് നിലവിലുണ്ടായിരുന്ന എല്ലാ ഉൽപന്നങ്ങളുടെ കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും തിരികെയെത്തിക്കുന്നതിന് സര്‍ക്കാറിൻെറ ഭാഗത്തുനിന്ന് ഊർജിത ശ്രമമുണ്ടാകുമെന്ന് മന്ത്രി കെ. രാജു. സി.പി.ഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി കരുതലിനായി കപ്പക്കൃഷി എന്ന പേരില്‍ നടത്തുന്ന കപ്പക്കൃഷിയുടെയും മറ്റ് ഇടവിളക്കൃഷികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഭക്ഷ്യ ദൗര്‍ലഭ്യമിെല്ലങ്കിലും ഭാവിയില്‍ സ്ഥിതി ഇതായിരിക്കണമെന്നില്ല. അത്തരമൊരു സ്ഥിതി തരണം ചെയ്യണമെങ്കില്‍ കാര്‍ഷികമേഖലയില്‍ കൂടുതല്‍ ഊന്നല്‍ നൽകിയാലേ കഴിയുകയുള്ളൂവെന്നും മന്ത്രി തുടര്‍ന്നുപറഞ്ഞു. 25 ഏക്കര്‍ സ്ഥലത്താണ് പാര്‍ട്ടി കൃഷി നടത്താന്‍ ഉദ്ദേശിക്കുന്നത്. സിനിമ സംവിധായകന്‍ തുളസീദാസ് മൈലക്കുഴിയില്‍ വിട്ടുനൽകിയ രണ്ടരയേക്കര്‍ സ്ഥലത്താണ് കൃഷിക്ക് തുടക്കം കുറിച്ചത്. നടന്‍ സുരാജ് വെഞ്ഞാറമൂട്, മുന്‍ എം.എല്‍.എ മാങ്കോട് രാധാകൃഷ്ണന്‍, സംവിധായകന്‍ തുളസീദാസ്, എ.എം. റൈസ്, വെഞ്ഞാറമൂട് സി.ഐ വിജയരാഘവന്‍, പി.എസ്. ഷൗക്കത്ത്, കൃഷി ഓഫിസര്‍ സുമ, പി.ജി. ബിജു എന്നിവര്‍ പങ്കെടുത്തു. cpi krishi(1) സി.പി.ഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി ആരംഭിച്ച കപ്പക്കൃഷി മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.