ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ഫയർഫോഴ്സ് രക്ഷകരായി

വർക്കല: ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ഓടിക്കൂടിയ നാട്ടുകർ സിലിണ്ടറിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനിടെ ഫയർഫോഴ്സ് എത്തി അപകടം ഒഴിവാക്കി. ഇടവ പഞ്ചായത്തിലെ വെൺകുളം എസ്.എൻ.ഡി.പി മന്ദിരത്തിന് സമീപം സത്യവ്രതൻെറ ബംഗ്ലാവിൽ വീട്ടിലാണ് വെള്ളിയാഴ്ച ഉച്ചയോടെ സംഭവം നടന്നത്. അടുക്കളയിൽ കാലിയായ ഗ്യാസ് കുറ്റി മാറ്റുകയും പുതിയ ഗ്യാസ് കുറ്റിയെ സ്റ്റൗവുമായി ബന്ധിപ്പിക്കുകയും ചെയ്തശേഷം പാചകം ചെയ്യുമ്പോഴാണ് സിലിണ്ടറിൽ തീപിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരും വീട്ടുടമയും ചേർന്ന് സിലിണ്ടർ ബഡ് ഷീറ്റ് ഇട്ട് മൂടിയശേഷം ഹോസ് ഉപയോഗിച്ച് വെള്ളം ഒഴുക്കിവിട്ടുകൊണ്ടിരുന്നു. വർക്കല ഫയർ ആൻഡ് റസ്ക്യൂ ടീം എത്തി കാർബൺ ഡയോക്സൈഡ് എക്സിറ്റിംഗുഷർ ഉപയോഗിച്ച് തീയണക്കുകയും ഗ്യാസ് സിലിണ്ടർ പുറത്തെടുത്ത് തുറസ്സായ സ്ഥലത്ത്െവച്ച് ഉരുകി പൊട്ടിത്തെറിക്കാൻ പാകത്തിലായിരുന്ന െറഗുലേറ്റർ നീക്കംചെയ്യുകയായിരുന്നു. ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫിസർ അനിൽകുമാർ, വിനോദ് കുമാർ, ഓഫിസർമാരായ അംജിത്ത്, വിഷ്ണു, ഉണ്ണികൃഷ്ണൻ, വിനീഷ്, രാജീവ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫോട്ടോ കാപ്ഷൻ 15 VKL 1 gas cylender fire force@varkala.jpg ഇടവ വെൺകുളത്ത് അടുക്കളയിൽ ഉപയോഗിച്ച ഗ്യാസ് സിലിണ്ടറിന് തീപിടിച്ചപ്പോൾ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.