തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിൻെറ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നിര്‍മിച്ച മാസ്കുകൾ ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവർക്ക് സൗജന്യമായി വിതരണംചെയ്തു. മാസ്‌ക് വിതരണോദ്ഘാടനം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള മാസ്‌കുകള്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രേമലതയും മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മാസ്‌ക് കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലവും ഏറ്റുവാങ്ങി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്, സെക്രട്ടറി ഡോ. കെ.എ. രതീഷ്, ഡയറക്ടര്‍ കെ.എസ്. പ്രദീപ്കുമാര്‍, മാര്‍ക്കറ്റിങ് ഓഫിസര്‍ പി.എന്‍. അജയകുമാര്‍ എന്നിവർ സന്നിഹിതരായിരുന്നു. khadi mask
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.