തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അമിതവിലയും തടയുന്നതിനായി വിജിലൻസ് നടത്തുന്ന പരിശോധനയുടെ ഭാഗമായി 117കടയുടമകൾക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തു. 245 വ്യാപാരസ്ഥാപനങ്ങളിലാണ് വിജിലൻസ് പരിശോധന നടന്നത്. തിരുവനന്തപുരം -21, എറണാകുളം - 20, കാസര്‍കോട് -12, തൃശൂർ - 11, പാലക്കാട് , മലപ്പുറം - 10 വീതം വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുള്ളത്. ലോക്ഡൗൺ കാലത്ത് അമിത വില ഈടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള മൊത്ത കച്ചവടക്കാരുടെയും ചില്ലറ വ്യാപാരികളുടെയും നടപടികൾ അവസാനിപ്പിക്കുന്നതുവരെ പരിശോധനകള്‍ തുടരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ എസ്. അനില്‍കാന്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.