കൊട്ടാരക്കരയിൽ സ്വകാര്യ ഗോഡൗണിൽ വൻ തീപിടിത്തം

(ചിത്രം) കൊട്ടാരക്കര: നഗരത്തിൽ സ്വകാര്യ പെയിൻറ്, ഹാർഡ് വെയർ ഗോഡൗണിൽ വൻ തീപിടിത്തം. കൊട്ടാരക്കര മാർത്തോമ്മാ സ്കൂൾ ജങ്ഷനിൽ പ്രവർത്തിക്കുന്ന ദാമു ആൻഡ് സൺസ് എന്ന സ്ഥാപനത്തിൻെറ ഗോഡൗണിലാണ് ബുധനാഴ്ച വൈകുന്നേരം നാലോടെ തീപിടിത്തമുണ്ടായത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പെയിൻറ്, ഹാർഡ് വെയർ ഉൽപന്നങ്ങൾ, ടൈൽസ് എന്നിവ നശിച്ചു. രണ്ടരക്കോടി രൂപയുടെ നാശമുണ്ടായതായി ഉടമ രഞ്ജിലാൽ പറഞ്ഞു. പെയിൻറ്, വാർണിഷ് ഉൽപന്നങ്ങളിൽ തീ പടർന്നതോടെ ആളിക്കത്തുകയായിരുന്നു. ഗോഡൗണിൽനിന്ന് തീ ഉയരുന്നതുകണ്ട ജീവനക്കാരാണ് അഗ്നിശമന വിഭാഗത്തെ വിവരമറിയിച്ചത്. കൊട്ടാരക്കര, കുണ്ടറ, പത്തനാപുരം എന്നിവിടങ്ങളിൽനിന്ന് നാല് യൂനിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. കൊട്ടാരക്കര ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ ടി. ശിവകുമാറിൻെറ നേതൃത്വത്തിൽ സേനാഗംങ്ങളായ ഷാജിമോൻ, ആർ. സജീവ്, ദിലീപ്കുമാർ, മനോജ്, ബിനു, പ്രമോദ്, ബിനീഷ് എന്നിരടങ്ങിയ സംഘമാണ് രണ്ട് മണിക്കൂർ പരിശ്രമിച്ച് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ലോക് ഡൗൺ ആയതിനാൽ സ്ഥാപനങ്ങളിൽ ജീവനക്കാർ കുറവായിരുന്നു. സംഭവസമയം ജീവനക്കാർ ഗോഡൗണിന് വെളിയിൽ ആയതിനാൽ ആളപായമുണ്ടായില്ല. കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. പെരുമൺപാലം നിർമാണം; അംഗീകാരമായി (ചിത്രം) മൺറോതുരുത്ത്: പെരുമൺ-മൺറോതുരുത്ത് പാലം നിർമാണത്തിന് പച്ചക്കൊടി. നടപടിക്രമങ്ങൾ ചുരുക്കി വേഗത്തിൽ നിർമാണം ആരംഭിക്കാൻ ടെൻഡർ തുക വർധിപ്പിച്ചാണ് അംഗീകാരം. പെരുമണിലും മൺറോതുരുത്തിലും അപ്രോച്ച് റോഡുകൾക്കുള്ള ഭൂമി നൽകിയ മുഴുവൻ ഭൂവുടമകൾക്കും വില നൽകി നടപടികൾ മാസങ്ങൾക്കുമുമ്പ് പൂർത്തിയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.