കൊല്ലം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും സര്‍ക്കാര്‍ ഓഫിസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനും ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍നിന്ന് സിവില്‍ സ്റ്റേഷനിലേക്ക് ജില്ല ഭരണകൂടം കെ.എസ്.ആര്‍.ടി.സി ബസ് സർവിസ് ഏര്‍പ്പെടുത്തി. മേയ് 15 മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായാണ് സര്‍വിസുകള്‍ ഉണ്ടാവുക. പരമാവധി 27 ജീവനക്കാരെ മാത്രമേ ബസില്‍ പ്രവേശിപ്പിക്കൂ. ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് സൗകര്യം ഉപയോഗപ്പെടുത്താം. സാധാരണ നിരക്കിൻെറ ഇരട്ടി നൽകേണ്ടിവരും. കൊല്ലം സിവില്‍ സ്റ്റേഷനിലേക്കുള്ള ബസുകളുടെ സമയക്രമം * കരുനാഗപ്പള്ളി-ചവറ (കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്) മൂന്ന് ബസ്,- രാവിലെ 8.15, 8.30, 8.45 * പാരിപ്പള്ളി-ചാത്തന്നൂര്‍-കൊട്ടിയം-തട്ടാമല-റെയില്‍വേ സ്റ്റേഷന്‍ (പാരിപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്) -രാവിലെ 8.50, 9.00. * കൊട്ടാരക്കര-കുണ്ടറ-കരിക്കോട്-കടപ്പാക്കട-താലൂക്ക് കച്ചേരി (കൊട്ടാരക്കര സ്റ്റാൻഡ്) - രാവിലെ 8.15, 8.30. * കൊട്ടാരക്കര-കുണ്ടറ-അഞ്ചാലുംമൂട്-ഹൈസ്‌കൂള്‍ ജങ്ഷന്‍ (കൊട്ടാരക്കര സ്റ്റാന്‍ഡ്) -രാവിലെ 8.45. * ആയൂര്‍-പൂയപ്പള്ളി-കണ്ണനല്ലൂര്‍-മുഖത്തല-അയത്തില്‍-(ആയൂര്‍ സ്റ്റാന്‍ഡ്) -രാവിലെ 8.45. * കൊല്ലം സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് വൈകീട്ട് 5.10നാണ് തിരികെയുള്ള ബസ് സര്‍വിസ് നടത്തുക. ഫോൺ: 8547610032, 9496328008.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.