മീറ്റർ കമ്പനി വളപ്പിൽ കൃഷി തുടങ്ങി

(ചിത്രം) ഇരവിപുരം: ഹരിതകേരള മിഷൻെറ ഭാഗമായി മീറ്റർ കമ്പനി വളപ്പിലെ രണ്ടേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി തുടങ്ങി. കോർപറേഷനിലെ കാർഷിക കർമസേനയാണ് ഭൂമി ഒരുക്കിയത്. കമ്പനിയിലെ തൊഴിലാളികൾക്കാണ് പരിപാലന ചുമതല. ചെയർമാൻ എം.എച്ച്. ഷാരിയർ ഉദ്ഘാടനം ചെയ്തു. എം.ഡി എസ്.ആർ. വിനയകുമാർ, പേഴ്സനൽ മാനേജർ പി.എം. മുഹമ്മദ്, കൃഷി ഓഫിസർ നവാസ്, ഹരിതകേരളം റിസോഴ്സ് പേഴ്സൻ കെ.എസ്. കാവ്യ എന്നിവർ സംബന്ധിച്ചു. പട്ടാഴി പഞ്ചായത്തിൽ ക്വാറി ൈലസൻസ് പുതുക്കി പത്തനാപുരം: വിവാദങ്ങള്‍ക്കിടെ പട്ടാഴി ഗ്രാമപഞ്ചായത്തിലെ ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കി. മധുരമല, പുലിക്കുന്നുമല ക്വാറികളുടെ ലൈസൻസാണ് പുതുക്കിയത്. ഭരണകക്ഷിയിലെ സി.പി.ഐ ഉള്‍പ്പെടെ മൂന്ന് അംഗങ്ങളുടെ എതിര്‍പ്പ്‌ മറികടന്നാണ് അനുമതി. പുതിയ ക്വാറിക്ക് അനുമതി നല്‍കേണ്ടെന്നും ലൈസന്‍സ് പുതുക്കേണ്ടെന്നും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ലോക്ഡൗണ്‍ കഴിയുംവരെ അന്തിമ തീരുമാനമെടുക്കേണ്ടെന്നായിരുന്നു യോഗത്തിലെ നിലപാട്. 13 ഗ്രാമസഭകളിലും ക്വാറി നടത്തിപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. ക്വാറികള്‍ വീണ്ടും തുടങ്ങുന്നതിനെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് സേവ് പട്ടാഴി കൂട്ടായ്മ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.