തിരുവനന്തപുരം: റൂറൽ ജില്ലയിൽ കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം 230 കേസുകൾ രജിസ്റ്റർ ചെയ്തു. 229 പേരെ അറസ്റ്റു ചെയ്യുകയും 157 വാഹനങ്ങൾ പിടിച്ചെടുക്കുകയു ചെയ്തു. മാസ്ക് ധരിക്കാതെ യാത്ര ചെയ്തതിലേക്ക് 172 പേരിൽനിന്ന് പിഴ ഈടാക്കി. പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വേലാംകോണം വയലരികത്ത് വീട്ടിൽ അനീഷിനെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ലിറ്റർ 100 മില്ലിലിറ്റർ ചാരായവും 45 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായും പിടികൂടി. വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ 18ാംകല്ല് കുന്നുംപുറത്ത് ദിൽഷാദിൻെറ വീട്ടിൽനിന്ന് വ്യാജ ചാരായവും 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചെനപരി ഏലായിൽ 10 കുടങ്ങളിലായി കാണപ്പെട്ട 100 ലിറ്ററോളം കോട കണ്ടെടുത്ത് നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.