വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ തരിശ് ഭൂമിയും കൃഷി യോഗ്യമാക്കാന്‍ പദ്ധതി. തരിശായി കിടക്കുന്ന 14 ഹെക്ടര്‍ പാടശേഖരത്തില്‍ നെല്‍കൃഷിയും 20 ഹെക്ടറില്‍ കരഭൂമിയില്‍ സമ്മിശ്ര കൃഷിയും 10 ഹെക്ടറില്‍ മരച്ചീനി കൃഷിയും നടത്തും. രണ്ടായിരം വീടുകളില്‍ ഇടവിളകൃഷിയും രണ്ടായിരം വീടുകളില്‍ അടുക്കളത്തോട്ടവും സജ്ജമാക്കും. 200 വീടുകളില്‍ വാഴകൃഷിയും 200 വീടുകളില്‍ ഗ്രോബാഗില്‍ പച്ചക്കറി കൃഷിയും ലക്ഷ്യമിടുന്നു. 100 വീടുകളില്‍ ഫലവൃക്ഷത്തൈകളും നടും. മുട്ട ഉല്‍പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ 1150 വീടുകളിലായി 11500 മുട്ടക്കോഴികളെ വിതരണം ചെയ്യും. 150 വീടുകളില്‍ ക്ഷീരസമൃദ്ധി പദ്ധതിയും 20 വീടുകളില്‍ ആട് വളര്‍ത്തല്‍ പദ്ധതിയും നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എ.എച്ച്. സലിം, സെക്രട്ടറി വി. സുപിന്‍ എന്നിവര്‍ അറിയിച്ചു. തരിശ് കിടക്കുന്ന ഭൂമി കൃഷി ചെയ്യാനോ പാട്ടത്തിന് നല്‍കാനോ താല്‍പര്യമുള്ളവര്‍ വാര്‍ഡ് മെംബര്‍മാരുമായോ ചെമ്മരുതി കൃഷി ഭവനുമായോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.