വെള്ളറട: റേഷന്‍ കട വഴിയുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തില്‍ തട്ടിപ്പെന്ന് പരാതി. അമ്പൂരി പഞ്ചായത്തിലെ തേക്കുപാറക്ക് സമീപം മൂങ്ങോട് പ്രവര്‍ത്തിക്കുന്ന റേഷന്‍ കടക്കെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. പല കിറ്റിലും സർക്കാർ നിർദേശിച്ച എല്ലാ സാധനങ്ങളും ഇല്ലെന്ന് കാർഡുടമകൾ പറയുന്നു. ഇത് ചോദ്യം ചെയ്യുന്നവരോട് േമാശമായി പെരുമാറുകയാണത്രെ. ആദിവാസി മലയോരമേഖലയായ അമ്പൂരി ഗ്രാമപഞ്ചായത്തിലെ മറപ്പാലം, കൊല്ലകോണം, കൊമ്പുകെട്ടി, മുട്ടൂര്‍, അരുവിപ്പുറം, മൂങ്ങോട്, തേക്കുപാറ, കുളമാംകുഴി, എണിപ്പാറ, കരിമം തുടങ്ങിയ സ്ഥലങ്ങളിലെ ആയിരത്തോളം കുടുംബങ്ങളുടെ ആശ്രയമാണ് മുങ്ങോടുള്ള റേഷന്‍ കട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.