ശംഖുംമുഖം: ഏത് പ്രതികൂല സാഹചര്യത്തേയും കൈകാര്യം ചെയ്യാൻ തിരുവനന്തപുരം വിമാനത്താവളത്തിന് കഴിയുമെന്ന ആത്മവിശ്വാസത്തോടെതയാണ് ജീവനക്കാർ പ്രവാസികളെ വരേവൽക്കാൻ മുന്നൊരുക്കം നടത്തിയത്. കരാര്‍ ജീവനക്കാരായ ഗ്രൗണ്ട് ഹാൻറ്ലിങ് ജീവനക്കാര്‍ മുതല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ശുചീകരണ തൊഴിലാളികള്‍ വരെ തങ്ങളെ ഏല്‍പ്പിച്ച ദൗത്യം അഭിമാനത്തോടെ നിര്‍വഹിച്ചാണ് മടങ്ങിയത്. ചിരിതൂകുന്ന മുഖവുയി ഒാരോ തവണയും തങ്ങള്‍ക്ക് മുന്നില്‍ വിമാനമിറങ്ങിയിരുന്ന പ്രവാസികള്‍ ആദ്യമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖം മറച്ച് അകലംപാലിച്ച് വന്നിറങ്ങുന്നത് കണ്ടുനില്‍ക്കേണ്ടിവന്നത് മനസ്സിന് വല്ലാത്ത നൊമ്പരമുണ്ടാക്കിയെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ പറഞ്ഞു. റദ്ദാക്കിയ വിമാനം വീണ്ടും വരുന്നുയെന്ന് അറിഞ്ഞതോടെ രണ്ടാം തവണ പ്രവാസികളെ സ്വീകരിക്കുന്നതിൻെറ ഭാഗമായി ടെര്‍മിനലിൻെറ മുക്കും മൂലയും ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ലേഗജുകള്‍ വെക്കേണ്ട ട്രോളികള്‍വരെ ഇവര്‍ വൈകീേട്ടാടെ പൂര്‍ണമായും അണുവിമുക്തമാക്കി മാറ്റിയിരുന്നു. യാത്രക്കാര്‍ വന്നിറങ്ങി ഒാരോരുത്തരായി ഒാരോ കൗണ്ടറിലും പരിശോധനകള്‍ കഴിഞ്ഞ് പുറത്ത് ഇറങ്ങുന്നത് അനുസരിച്ച് ഇൗ ഭാഗങ്ങള്‍ ഇടവിട്ട് അണുവിമുക്തമാക്കിക്കൊണ്ടിരുന്നു. യാത്രക്കാര്‍ പൂര്‍ണമായും പുറത്തിറങ്ങിയ ശേഷം വിമാനത്താവളം വീണ്ടും പഴയ പടി അണുവിമുക്തമാക്കിയ ശേഷം പുലര്‍ച്ചയോടെയാണ് വിമാനത്താവളത്തില്‍നിന്ന് ഇവര്‍ പുറത്ത് പോയത്. വിമാനത്തിനുള്ളില്‍നിന്ന് യാത്രക്കാരുടെ ലഗേജുകള്‍ പുറെത്തടുത്ത് പൂര്‍ണമായും അണുവിമുക്തമാക്കിയ ശേഷമാണ് ലഗേജുകള്‍ കണ്‍വേയര്‍ ബെല്‍റ്റില്‍ ഇവര്‍ എത്തിച്ചത്. വിമാനത്തില്‍നിന്ന് ലേഗജുകള്‍ എടുക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകരില്‍നിന്ന് ലഭിച്ച പരിശീലനം കൂടുതല്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്ന് ജീവനക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.