സുരക്ഷയൊരുക്കി പൊലീസ്

ശംഖുംമുഖം: ലോക്ഡൗൺ നിലവിൽവന്നശേഷം ആദ്യമായി ഗൾഫിൽനിന്ന് യാത്രാവിമാനം എത്തുന്നതിന് അനുബന്ധിച്ച് വിമാനത്താവളവും നഗരവും പൊലീസിൻെറ പഴുതടച്ച സുരക്ഷാവലയത്തിലായിരുന്നു. വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തേക്ക് എത്തിച്ചത് അർധരാത്രിക്ക് ശേഷമായതിനാൽ വാഹനങ്ങളും ജനങ്ങളും കൂടുതല്‍ റോഡില്‍ ഇല്ലാതിരുന്നത് പൊലീസിൻെറ സുരക്ഷ ക്രമീകരണങ്ങള്‍ എളുപ്പമാക്കി. കലക്ടര്‍ ഗോപാലകൃഷ്ണൻെറ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച െെവകീേട്ടാടെ വിമാനത്താവളത്തിലെത്തി സുരക്ഷാക്രമീകരണങ്ങളുടെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഒരുക്കങ്ങള്‍ വിലയിരുത്തി വിമാനത്താവളത്തിലേക്കുള്ള രണ്ടു കവാടങ്ങളും പൊലീസ് അടച്ചു. സുരക്ഷ മുന്‍കരുതലിൻെറ ഭാഗമായി വിമാനത്താവളത്തിലെ സിന്തറ്റിക്, തുണി, ലെതര്‍ എന്നീ ആവരണമുള്ള ഫര്‍ണിച്ചറുകള്‍ ടെര്‍മിനലിനുള്ളില്‍നിന്ന് എടുത്തുമാറ്റി. വിമാനം ലാന്‍ഡിങ് നടത്തുന്നതിന് തൊട്ടുമുമ്പായി പലതവണകളിലായി ടെര്‍മിനലും ഉപകരണങ്ങളും അണുവിമുക്തമാക്കി. പ്രവാസികളുമായി ബസുകള്‍ കടന്നുപോകുന്ന വഴിയില്‍ മറ്റ് വാഹനങ്ങളോ യാത്രക്കാരോ കടന്നുവരാതിരിക്കാനായി നിരവധി പൊലീസുകാരെ വിമാനത്താവളം മുതല്‍ ഇവരെ പാര്‍പ്പിക്കുന്ന നിരീക്ഷണകേന്ദ്രങ്ങള്‍വരെ വിന്യസിച്ചിരുന്നു. വിമാനത്താവളത്തില്‍നിന്ന് ആരോഗ്യസുരക്ഷ പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരെ 20 പേര്‍ വീതം തിരിച്ച് കെ.എസ്.ആര്‍.ടി ബസില്‍ കയറ്റി പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് നീരിക്ഷണകേന്ദ്രത്തില്‍ എത്തിച്ചത്. ബസുകള്‍ കടന്നുപോകുന്നതിന് പിന്നിലെ വഴികള്‍ നിമിഷങ്ങള്‍ക്കകം തന്നെ അണുവിമുക്തമാക്കുകയും ചെയ്തു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഗരുഡിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുരക്ഷാക്രമീകരണങ്ങള്‍ നിയന്ത്രിച്ചത്. ടെർമിനലിനുള്ളിൽ പത്ത് പൊലീസുകാരെ മാത്രമാണ് ഡ‍്യൂട്ടിക്ക് നിയോഗിച്ചത്. യാത്രക്കാർ വിമാനത്തിൽനിന്ന് ഇറങ്ങിക്കഴിഞ്ഞാൽ ടെർമിനലിൽ ഡ‍്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ക്വാറൻറീനിൽ പ്രവേശിക്കാനും നിർദേശം നൽകി. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.