പലവ്യഞ്ജനകിറ്റ്: 15ന് മുമ്പ് സത്യവാങ്മൂലം നൽകണം

തിരുവനന്തപുരം: പലവ്യഞ്ജനക്കിറ്റുകളുടെ ലഭ്യതക്ക് പോർട്ടബിലിറ്റി ആവശ്യമുള്ളവർ 15ന് മുമ്പ് സത്യവാങ്മൂലം നൽകണം. അതത് പഞ്ചായത്തിന് പുറത്ത് താമസിക്കുന്ന കാർഡുടമകൾ അവരുടെ റേഷൻ കാർഡ് വിവരങ്ങളും ഇപ്പോൾ താമസിക്കുന്ന വിലാസവും കിറ്റ് വാങ്ങാനുദ്ദേശിക്കുന്ന താലൂക്കും എ.ആർ.ഡി നമ്പരും ബന്ധപ്പെട്ട വാർഡ് മെംബർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സഹിതം 15ന് അഞ്ചിന് മുമ്പ് റേഷൻകടകളിൽ ഏൽപിക്കണം. 20ന് ശേഷം റേഷൻകടകൾ മുഖേന കിറ്റ് വിതരണം ഉണ്ടാകില്ല. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.