തിരുവനന്തപുരം: അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ അതിജീവനത്തിൻെറ മാലാഖമാർക്ക് ആശംസകളും അഭിവാദനങ്ങളുമായി നിംസ് മെഡിസിറ്റി. ലോകസമൂഹത്തിനായി സ്വജീവൻ പണയപ്പെടുത്തി നഴ്സുമാർ മഹാമാരിയെ കീഴ്പ്പെടുത്താനും വ്യാപനം ചെറുക്കാനും അഹോരാത്രം പണിപ്പെടുന്ന സന്ദർഭത്തിലാണ് ഇത്തവണത്തെ ദിനാചരണം. കോവിഡിനെതിരെ പ്രതിരോധം തീർക്കുന്നതിൽ നഴ്സുമാർ കാഴ്ചവെക്കുന്ന സേവനം ചരിത്രത്തിൽ തുല്യതയില്ലാത്തതാണെന്ന് നിംസ് മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ പറഞ്ഞു. ദക്ഷിണ കേരളത്തിലെ പ്രമുഖ ഹൃദയചികിത്സാ കേന്ദ്രമായ നിംസ് മെഡിസിറ്റിയിൽ 24 മണിക്കൂറും എല്ലാവിധ ചികിത്സാസൗകര്യങ്ങളും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. അന്വേഷണങ്ങൾക്ക്: 9846316776.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.