എ.ഐ.ടി.യു.സി പ്രതിഷേധദിനം ആചരിച്ചു

തിരുവനന്തപുരം: എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിക്ഷേധദിനം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ആചരിച്ചു. ഹെഡ് ലോഡ് വർക്കേഴ്സ് യൂനിയൻ എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ടി.എസ്. ബിനുകുമാറിൻെറ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ പരിപാടി സി.പി.ഐ മണ്ഡലം സെക്രട്ടറി മുരളി പ്രതാപ് ഉദ്ഘാടനം ചെയ്തു. ജി. മോഹനൻ, സുരേഷ്, ജയൻ എന്നിവർ പങ്കെടുത്തു. ജോലിസമയം 12 മണിക്കൂർ ആയി നിശ്ചയിച്ച് മുഴുവൻ തൊഴിൽ നിയമങ്ങളും ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാറിൻെറ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയാണ് പ്രതിഷേധ ദിനം ആചരിച്ചത്. IMG-20200511-WA0147
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.