വിഴിഞ്ഞം തുറമുഖത്ത് മാർഗരേഖ പാലിക്കണം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളിൽ കോവിഡ് പ്രതിരോധ മാർഗരേഖകൾ കർശനമായി പാലിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇത് സംബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖത്ത് ആവശ്യത്തിന് കൗണ്ടർ സ്ഥാപിക്കണം. സ്ത്രീകൾക്കായി പ്രത്യേക കൗണ്ടർ ആരംഭിക്കണം. അനധികൃതമായി ഉടമ്പടിക്കാർ, ലേലക്കാർ എന്നിവർ തുറമുഖത്തിൽ കയറാൻ പാടുള്ളതല്ല. മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഏപ്രിൽ 10ന് സംസ്ഥാനം ഇളവ് അനുവദിച്ചു. അഞ്ച് തൊഴിലാളികളുള്ള ചെറുവള്ളങ്ങൾ അനുവദിച്ചു. ഇപ്പോൾ പൂർണ തോതിൽ മത്സ്യബന്ധനം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കലക്ടർ കെ. ഗോപാലകൃഷ്ണൻ, അസിസ്റ്റൻറ് കലക്ടർ അനുകുമാരി, റൂറൽ എസ്.പി ബി. അശോക് തുടങ്ങിയവർ പങ്കെടുത്തു. മാതൃകാപ്രവർത്തനങ്ങളുമായി ജില്ല സപ്ലൈ ഓഫിസ് തിരുവനന്തപുരം: ജില്ലയിലാകെ 83 കമ്യൂണിറ്റി കിച്ചനുകൾക്ക് ജില്ല സപ്ലൈ ഓഫിസ് പെർമിറ്റ് നൽകി. ഇതുവരെ 10,000 കിലോഗ്രാം അരി കമ്യൂണിറ്റി കിച്ചണുകൾക്ക് വിതരണം ചെയ്തു. സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ ജില്ലയിൽ 97.54 ശതമാനം കാർഡ് ഉടമകളാണ് വാങ്ങിയത്. ആദ്യ അഞ്ചുദിവസങ്ങൾകൊണ്ട് 90 ശതമാനത്തിനുമുകളിൽ റേഷൻ വിതരണം നടന്നു. യാത്രാസൗകര്യം ഇല്ലാത്തതിനാൽ ഓഫിസിൽ ഹാജരാകാൻ കഴിയാത്ത വകുപ്പ് ജീവനക്കാരെ സപ്ലൈകോയുടെ പാക്കിങ് സൻെററുകളിൽ നിയമിച്ചു. ജില്ലയിൽ 62155 എ.എ.വൈ കാർഡുടമകൾക്ക് സപ്ലൈകോയുടെ അതിജീവന കിറ്റ് നൽകി. പൊതുവിഭാഗം സബ്‌സിഡി കാർഡുകൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം പുരോഗമിക്കുകയാണ്. പി.എച്ച്.എച്ച് വിഭാഗത്തിൽ 382686 കാർഡുകൾക്കും പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തിൽ 32328 കാർഡുകൾക്കും ഇതുവരെ കിറ്റ് വിതരണം ചെയ്തു. പാറ്റാംപാറ ആദിവാസി കോളനി, നെടുമങ്ങാട് കൊടിയമല ആദിവാസി കോളനി തുടങ്ങി വനത്തിനുള്ളിലുള്ള പ്രദേശങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പിൻെറ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ എത്തിച്ചു നൽകി. ജില്ലയിലെ പട്ടികവർഗക്കാർക്കായി 5225 കിറ്റുകൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.