എസ്​.എസ്​.എൽ.സി ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പുനഃക്രമീകരിക്കണം ^കെ.എ.എം.എ

എസ്.എസ്.എൽ.സി ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പുനഃക്രമീകരിക്കണം -കെ.എ.എം.എ തിരുവനന്തപുരം: ലോക്ഡൗൺ കാരണം മാറ്റിവെച്ച എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ സാഹചര്യങ്ങൾ അനുകൂലമായാൽ നടത്താനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും എന്നാൽ, ചെറിയ പെരുന്നാൾ സാധ്യത പരിഗണിച്ച് പരീക്ഷ തീയതി മേയ് 26 മുതൽ തുടങ്ങുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു. സാഹചര്യങ്ങൾ അനുകൂലമായാൽ മേയ് 21 മുതൽ പരീക്ഷകൾ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ, മേയ് 23, 24 തീയതികൾ ചെറിയ പെരുന്നാൾ സാധ്യതയുള്ള ദിനങ്ങളായതിനാൽ ദൂര സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും തൊട്ടടുത്ത ദിവസങ്ങളിൽ പരീക്ഷ നടക്കുന്നത് ഏറെ പ്രയാസം സൃഷ്ടിക്കും. എസ്.എസ്.എൽ.സി-പ്ലസ് ടു പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്ന സാഹചര്യത്തിൽ മൂല്യനിർണയത്തിന് സംസ്ഥാനത്ത് രണ്ട് സൻെററുകൾ മാത്രമുള്ള അറബിക്, സംസ്‌കൃതം, ഉർദു എന്നീ ഭാഷാ വിഷയങ്ങളുടെ മൂല്യനിർണയം സൗകര്യാർഥം രണ്ടാംഘട്ട മൂല്യനിർണയ തീയതികളിലേക്ക്‌ മാറ്റണമെന്നും, കൂടുതൽ മൂല്യനിർണയ സൻെററുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.