മുഖ്യമന്ത്രിയുടെ പ്രചാരണത്തിന് വിദേശനാണ്യം നൽകി -മുല്ലപ്പള്ളി

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിനു മലയാളികള്‍ കേരളത്തിലേക്കു വരാനാകാതെ നരകയാതന അനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ മുഖംമിനുക്കലിന് ഖജനാവില്‍നിന്ന് കോടികളാണ് വിനിയോഗിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ വിദേശയാത്രയോട് അനുബന്ധിച്ച് വിദേശ പി.ആര്‍ ഏജന്‍സിക്കുവരെ ഖജനാവില്‍നിന്ന് വിദേശനാണ്യത്തില്‍ പണം നൽകിയിട്ടുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിനും സോഷ്യല്‍ മീഡിയ പ്രചാരണത്തിനുമായി 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് പുറംവാതിലിലൂടെ നിയോഗിച്ചിരിക്കുന്നത്. ഇവരുടെ ഒരു വര്‍ഷത്തെ ശമ്പളം 80.24 ലക്ഷം രൂപയാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് സി-ഡിറ്റില്‍ നിന്നുള്ള മൂന്നുപേര്‍ ചെയ്തിരുന്ന ജോലിയാണിത്. സി.പി.എമ്മുമായി അടുത്തബന്ധം പുലര്‍ത്തുന്ന കോഴിക്കോട് ആസ്ഥാനമായ പി.ആര്‍ കമ്പനിക്ക് ഇതുവരെ 1.10 കോടി രൂപയും കൊച്ചി ആസ്ഥാനമായ പരസ്യകമ്പനിക്ക് 60 ലക്ഷം രൂപയും നൽകി. കോവിഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ് ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതെന്ന നിലയില്‍ ദേശീയ, അന്തര്‍ദേശീയ തലത്തിൽ അഴിച്ചുവിടുന്ന വലിയ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത് സ്പ്രിൻക്ലര്‍ കമ്പനിയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.