കൊട്ടാരക്കര: ലോക്ഡൗൺ ലംഘനത്തിന് കൊല്ലം റൂറല്‍ ജില്ലയില്‍ 137 കേസെടുത്തു. 137 പേരെ അറസ്റ്റ് ചെയ്തു 117 വാഹനങ്ങള്‍ പിടിച്ചെടുത്തു. മോഷണക്കേസ് പ്രതി പിടിയിൽ (ചിത്രം) വെളിയം: ലാപ്ടോപ്പും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലെ പ്രതി ഓടനാവട്ടം ചെന്നാപ്പാറ ഐതറ ഇടയിൽ അനീഷിനെ (23) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 2018 ൽ പരുത്തിയറ എൽ.പി സ്കൂളിന് സമീപം മാമ്പറയിൽ ശ്രീലയം നിവാസിൽ ശ്രീകുമാറിൻെറ വീട്ടിൽ നിന്നാണ് ലാപ് ടോപ്പും രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ചത്. സൈബർസെല്ലിൻെറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. ഒളിവിൽ പോയ പ്രതി മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ഫോൺ ഓൺ ചെയ്തതോടെയാണ് ഇയാൾ വീട്ടിലുള്ളതായി വിവരം ലഭിച്ചത്. ലാപ്ടോപ്പും മൊബൈൽ ഫോണുകളും കണ്ടെടുത്തു. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻെറ നേതൃത്വത്തിൽ എസ്.ഐ രാജേഷ് കുമാർ, ഡബ്ല്യു.പി.സി. ജുമൈലബീവി. എസ്.സി.പി.ഒ സന്തോഷ്, ലിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പ് ഓട്ടോ മോഷ്ടിച്ച കേസിലെ പ്രതിയാണെന്ന് െപാലീസ് പറഞ്ഞു. കേരള ഫീഡ്സ് തൊഴിലാളികൾ സമരത്തിലേക്ക് കരുനാഗപ്പള്ളി: ശമ്പളം വെട്ടിക്കുറക്കുകയും തൊഴിലാളിയെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ച കേരള ഫീഡ്സ് തൊഴിലാളികൾ സമരത്തിലേക്ക്. കേരള ഫീഡ്സ് ജനറൽ വർക്കേഴ്സ് കോൺഗ്രസിൻെറ നേതൃത്വത്തിൽ കമ്പനി പടിക്കൽ കഴിഞ്ഞദിവസം പ്രതിഷേധസമരം നടന്നിരുന്നു. എം.ഡിയുടെ വാഹനം തടഞ്ഞതിനെ തുടർന്നാണ് ഒരു തൊഴിലാളിക്ക് സസ്പെൻഷൻ നൽകിയത്. മാർച്ച്. 30 നും 31 നും ഏപ്രിൽ 20 വരെയും ജോലി ചെയ്ത തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ച നടപടി മാനേജ്മൻെറ് റദ്ദാക്കണമെന്നും തൊഴിലാളിയുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും ഡി.സി.സി വൈസ് പ്രസിഡൻറ് ചിറ്റുമൂല നാസർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.