കോവിഡ് ഭേദമായി വീട്ടില്‍ കഴിഞ്ഞയാള്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങി

കുളത്തൂപ്പുഴ: കോവിഡ് രോഗം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലെത്തിച്ചയാൾ സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി അധികൃതര്‍ മടങ്ങിയതിനു പിന്നാലെ വീടുവിട്ടിറങ്ങി. തുടര്‍ന്ന്, പിടികൂടി വീണ്ടും നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കുളത്തൂപ്പുഴ സ്വദേശിയെ കഴിഞ്ഞ ദിവസമാണ് ഒന്നാംഘട്ട നിരീക്ഷണ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് വീട്ടിലെത്തിച്ച് ഒരാഴ്ചയോളം സമ്പര്‍ക്ക വിലക്കില്‍ കഴിയണമെന്ന് നിര്‍ദേശിച്ചത്. മണിക്കൂറിനുള്ളില്‍ ഇയാള്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കളുമായി പഞ്ചായത്ത് അധികൃതരെത്തുമ്പോഴേക്കും വീട്ടില്‍നിന്ന് തൊട്ടടുത്ത സ്ഥലത്തേക്ക് പോയി. തുടര്‍ന്ന്, അധികൃതര്‍ കണ്ടെത്തി വീണ്ടും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചു. കോവിഡ്-19: ഗൃഹസന്ദര്‍ശനം കര്‍ശനമാക്കി കൊല്ലം: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മലയാളികള്‍ തിരികെയെത്തുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത കൂടുതല്‍ കര്‍ശനമാക്കി. 1,125 ടീമാണ് ഇന്നലെ ഫീല്‍ഡില്‍ ഇറങ്ങിയത്. ജനപ്രതിനിധികളുടേയും വളൻറിയര്‍മാരുടെയും ജനമൈത്രി പൊലീസിൻെറയും ആശ, ആരോഗ്യ പ്രവര്‍ത്തകരുടെയും പങ്കാളിത്തമുണ്ടായിരുന്നു. ആകെ 2,652 പേര്‍ അടങ്ങിയ വിവിധ സംഘങ്ങള്‍ 8969 വീടുകളാണ് ഇന്നലെ മാത്രം സന്ദര്‍ശിച്ചത്. കിടപ്പു രോഗികള്‍ക്കും, ജീവിതശൈലീ രോഗികള്‍ക്കും ക്വാറൻറീനിലുള്ള 1,409 പേര്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മരുന്നുകളും നല്‍കി. ഇതുവരെ 4,253 പേര്‍ക്ക് മാനസികാരോഗ്യ കൗണ്‍സലിങ് നല്‍കി. കൂടാതെ 13,509 കേസുകളില്‍ ടെലി കൗണ്‍സലിങ് പൂര്‍ത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.