തിരുവനന്തപുരം: ബഹുസ്വരതക്കും വിശ്വാസ സംരക്ഷണത്തിനും വേണ്ടിയുള്ള സമരമായിരുന്നു റമദാൻ പതിനേഴിന് നടന്ന ബദ്ർ യുദ്ധമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ്. പ്രാർഥനയുടെ കരുത്തുകൊണ്ട് മർദിത സമൂഹം വിജയിച്ച ചരിത്രമാണ് ബദ്റിന് പറയാനുള്ളത്. കോവിഡ് മഹാമാരിയെയും ദൈവസഹായത്തിലൂടെ അതിജയിക്കാൻ സാധ്യമാവുമെന്ന് ഇമാം പ്രത്യാശ പ്രകടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ബദ്ർ ദിനത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രാർഥന സംഗമത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണി ഓൺലൈൻ പ്രാർഥന സംഗമം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ അധ്യക്ഷത വഹിച്ചു. ബീമാപള്ളി സക്കീർ ഖുർആൻ പാരായണം നടത്തി. എം.എസ്. ഫൈസൽ ഖാൻ, ഇമാം ബദ്റുദ്ദീൻ മൗലവി, വിഴിഞ്ഞം ഹനീഫ്, മുഹമ്മദ് ബഷീർ ബാബു, പി. സെയ്ദലി, അബൂബക്കർ ബാലരാമപുരം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.