തിരുവനന്തപുരം: ഞായറാഴ്ച ലോക്ഡൗൺ നിർദേശം കാറ്റിൽപറത്തി വാഹനവുമായി നിരത്തിലിറങ്ങിയ 316 പേർ അറസ്റ്റിൽ. തിരുവനന്തപുരം റൂറലിൽ 194 പേരും സിറ്റിയിൽ 122 പേരുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 217 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ യാത്ര ചെയ്തതിന് സിറ്റിയിൽ 138 പേർക്കെതിരെയും റൂററലിൽ 166 പേർക്കെതിരെയും പിഴ ചുമത്തി. ലോക് ഡൗണിൽ സർക്കാർ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ, അടച്ചിട്ടിരുന്ന കഴക്കൂട്ടം സ്റ്റേഷൻപരിധിയിലെ നഗരാതിർത്തികളായ ചേങ്കോട്ടുകോണവും സൻെറ് ആൻഡ്രൂസ് റോഡും തിങ്കളാഴ്ച മുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കും. വാറ്റ്: പ്രതികൾ പിടിയിൽ തിരുവനന്തപുരം: റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോകൻെറ നിർദേശപ്രകാരം വ്യാജവാറ്റ് തടയുന്നതിനായി നടത്തുന്ന റെയ്ഡുകൾ തുടരുന്നു. മുദാക്കൽ പൊയ്കമുക്ക് വിഷ്ണുഭവനിൽ ബിജു, ഇയാളുടെ സുഹൃത്ത് ചന്തു എന്നിവരെ 10 ലിറ്റർ കോടയും അര ലിറ്റർ വാറ്റുചാരായവുമായി ആറ്റിങ്ങൽ പൊലീസ് പിടികൂടി. വലിയമല കരിപ്പൂര് ഹൈസ്കൂളിന്സമീപം മൊട്ടമൂട് കുഴിവിളവീട്ടിൽ അനീഷ് (30), പുലിപ്പാറ അഖിലേഷ് ഭവനിൽ അനൂപ് (24) എന്നിവരെ 50 ലിറ്റർ കോടയുമായി വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.