പാമ്പ് പിടിത്തക്കാര​െൻറ വീട്ടില്‍ പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു

പാമ്പ് പിടിത്തക്കാരൻെറ വീട്ടില്‍ പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു Tevldasj01 പാമ്പ് പിടിത്തക്കാരൻെറ വീട്ടില്‍ പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു വെള്ളറട: പരിസ്ഥിതി പ്രവര്‍ത്തകനും പാമ്പ് സംരക്ഷകനുമായ പാമ്പ് പിടിത്തക്കാരൻെറ വീട്ടില്‍ പാമ്പിൻെറ മുട്ടകള്‍ വിരിഞ്ഞു. കുന്നത്തുകാല്‍ ഉണ്ടന്‍കോട് സ്വദേശി ലാലുവിൻെറ വീട്ടിലാണ് പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ലാലു വെള്ളറടക്ക് സമീപത്തുള്ള ഒരു വീട്ടില്‍നിന്ന് 52 മുട്ടകളോട് കൂടി ഏകദേശം 10 വയസ്സ് പ്രായമുള്ള ഒരു മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. ലോക്ഡൗണ്‍ അവധിയായതിനാല്‍ ഡാമിലെ വനപാലകരെ ഏൽപിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പാമ്പിനെയും മുട്ടകളെയും വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ നോക്കിയപ്പോഴാണ് ഏകദേശം മുട്ടകളും വിരിഞ്ഞ് പാമ്പിന്‍ കുഞ്ഞുങ്ങള്‍ പുറത്തായത് കണ്ടത്. പാമ്പ് സംരക്ഷകനായ ലാലു രാജവെമ്പാലകള്‍ ഉള്‍പ്പെടെ നിരവധി ഉഗ്രവിഷമുള്ള പാമ്പുകളെ പിടികൂടി വനം വകുപ്പില്‍ ഏൽപിക്കാറുണ്ട്. ഈ പാമ്പുകളേയും രണ്ടു ദിവസത്തിനകം വനപാലകരെ ഏൽപിക്കുമെന്ന് ലാലു പറഞ്ഞു. ചിത്രം. lalu murkan pampin kungungalumai ലാലു മൂര്‍ഖന്‍ പാമ്പിൻെറ കുഞ്ഞുങ്ങളുമായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.