തിരുവനന്തപുരം: കേരളത്തിലെ വ്യാപാരികളെ പട്ടിണിയിലേക്കും, ആത്മഹത്യയിലേക്കും തള്ളിവിടരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ജോബി വി. ചുങ്കത്ത്. വ്യാപാരികൾക്കുള്ള നാമ മാത്രമായ ധനസഹായം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. ആർ.ബി.ഐ പ്രഖ്യാപിച്ച മൊറട്ടോറിയം അപര്യാപ്തമാണ്. ചാല ബസാർ, എറണാകുളത്തെ ബ്രോഡ് വേ മാർക്കറ്റ് തുടങ്ങിയ കമ്പോളങ്ങളിൽ ജനത്തിരക്ക് നിയന്ത്രിച്ചു കൊണ്ട്, എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വ്യാപാരം അനുവദിച്ചത് പോലെ ഈദുൽ ഫിത്ർ, സ്കൂളുകളുടെ തുറക്കൽ എന്നീ കമ്പോളാവശ്യങ്ങൾ പരിഗണിച്ച് എല്ലാ കടകൾക്കും പൂർണ സ്വാതന്ത്ര്യത്തോടെ കച്ചവടം ചെയ്യാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.