പൂന്തുറ സ്വദേശികൾ നാട്ടിലെത്തി

തിരുവനന്തപുരം: തമിഴ്നാട്ടിൽ താൽക്കാലിക ജോലിക്ക് പോയ പൂന്തുറ സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ വി.എസ്. ശിവകുമാർ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് നാട്ടിലെത്തി. ശ്രീപെരുമ്പത്തൂരിൽ താൽക്കാലിക ജോലിക്കുപോയ അരുൺ ഡോൺബോസ്കോ, സന്തോഷ് അൽഫോൺസ്, ആൻറണി ഫെബിയാൻ, ഡാനിയേൽ ഡെൽവൻ, അലക്സാണ്ടർ ആൽബർട്ട്, മഹേഷ് സെൽവദാസൻ എന്നിവരാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് നാട്ടിലെത്താൻ കഴിയാതെ വിഷമിച്ചത്. കൈയിലുണ്ടായിരുന്ന പണം മുഴുവൻ തീർന്നതിനെത്തുടർന്ന് തീർത്തും ദുരിതത്തിലായ ആറുപേർക്കാണ് എം.എൽ.എയുടെ ഇടപെടൽ സഹായമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.