കരുനാഗപ്പള്ളി: എക്സൈസ് നടത്തിയ പരിശോധനയിൽ വ്യാജമദ്യത്തോടൊപ്പം ബി.ജെ.പി നേതാവിനെ പിടികൂടി. ഓച്ചിറ പായിക്കുഴി തോട്ടത്തിൽ വീട്ടിൽ അനൂപിനെയാണ് (38) 124 കുപ്പി (60 ലിറ്റർ) വ്യാജമദ്യവുമായി പിടികൂടിയത്. ഇയാളുടെ വീടിനുപിന്നിലെ വിറക്പുരയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. കരുനാഗപ്പള്ളി എക്സൈസ് േറഞ്ച് ഇൻസ്പെക്ടർ പി. അനിൽകുമാറിൻെറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കുറച്ച് ദിവസങ്ങളായി ഓച്ചിറയിലും പരിസരങ്ങളിലും വ്യാജമദ്യ കച്ചവടം നടക്കുന്നതായുള്ള പരാതിയിൽ രഹസ്യ അന്വേഷണം നടത്തിവരുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ സമീപ താലൂക്കിലെ വ്യാജമദ്യലോബികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചു. തുടരന്വേഷണം നടന്നുവരുകയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രിവൻറിവ് ഓഫിസർമാരായ സുരേഷ്കുമാർ, ഉണ്ണികൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രഭകുമാർ, വിനീഷ്, അജയഘോഷ്, അഭിലാഷ്, പ്രസാദ്, ദിലീപ്കുമാർ, വനിത സി.ഇ.ഒ ഷൈമ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. രണ്ടിടത്തുനിന്നായി 70 ലിറ്റർ കോട പിടികൂടി കരുനാഗപ്പള്ളി: സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. മോഹന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ രണ്ടിടത്തായി നടന്ന പരിശോധനയിൽ 70 ലിറ്റർ കോട പിടികൂടി. പ്രിവൻറിവ് ഓഫിസർ പി.എൽ. വിജിലാലിൻെറ നേതൃത്വത്തിൽ വടക്കുംതല വളാലിൽ കായൽവാരത്തേക്ക് പോകുന്ന വഴിയിൽ ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്ന് 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കോട സംഭവസ്ഥലത്ത് നശിപ്പിച്ചു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ എച്ച്. ഷിഹാസ്, ബി. ശ്രീകുമാർ, എസ്. അനിൽകുമാർ എന്നിവർ പങ്കെടുത്തു. പ്രിവൻറിവ് ഓഫിസർ എ. അജിത്കുമാറിൻെറ നേതൃത്വത്തിൽ ചവറ പുതുക്കാട് കളീക്കൽ കിഴക്കതിൽ കട്ട ബിജു എന്ന ബിജുവിൻെറ വീട്ടിൽ നിന്ന് 30 ലിറ്റർ കോടയും ഒരു ലിറ്റർ ചാരായവും കണ്ടെടുത്തു. എക്സൈസ് വാഹനം വരുന്നതുകണ്ട് ബിജു ഓടി രക്ഷപ്പെട്ടു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സുധീർബാബു, എസ്. നിഷാദ്, എക്സൈസ് ഡ്രൈവർ പി. രാജു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.