കൊട്ടിയം: ഐെസാലേഷനിൽ കഴിയുന്നവർക്ക് ഏറെ പ്രയോജനപ്രദമായ രീതിയിലുള്ള കിടക്കയുമായി മൂന്നു പേർ. സാധാരണക്കാർക്കും സമ്പന്നർക്കും ഒരുപോലെ പ്രയോജനപ്രദമായ രീതിയിലുള്ള ഈ കിടക്കയിൽ അക്വേറിയവും എ.സിയും എൽ.ഇ.ഡി.ടിവിയും ഇൻറർനെറ്റും ഫാനുമൊക്കെയുണ്ട്. എ.സി. പ്രവർത്തിപ്പിക്കുവാൻ 70 വാട്സ് വൈദ്യുതി മതിയാകുമെന്നത് ഇതിൻെറ പ്രത്യേകതയാണ്. ഇൻവെർട്ടർ ഉള്ളതിനാൽ വൈദ്യുതി ഇല്ലെങ്കിലും എ.സി പ്രവർത്തിക്കും. ആറടി നീളവും അഞ്ചടി വീതിയുമുള്ള ഈ കട്ടിലിൽ എ.സിയോടൊപ്പം പ്ലാസ്മാ ഐനെസർ ഘടിപ്പിച്ചിരിക്കുന്നതിനാൽ വൈറസുകളെയും ബാക്ടീരിയകളെയും ഇതു നശിപ്പിക്കും. കിടപ്പുരോഗികൾക്കും ഹോം ക്വാറൻറീനിൽ കഴിയുന്നവർക്കും ഇത് ഏറെ പ്രയോജനപ്രദമാണെന്ന് ഇത് നിർമിച്ച മൈലാപ്പൂര് പുതുച്ചിറയിലെ എ.എസ്.ഫർണിച്ചറിലെ അമീർ ഹംസ, സിദ്ദീഖ്, ജോണി എന്നിവർ പറയുന്നു. കണിയാപുരം സ്വദേശിയായ ജോണിയാണ് ഇത് ഡിസൈൻ ചെയ്തത്. ഇതിന് കുറച്ചു സ്ഥലം മതിയായതിനാൽ സ്ഥലം കുറഞ്ഞിടത്തും ക്വാറൻറീനിലും ഐെസാലേഷനിലും കൂടുതൽ പേരെ പാർപ്പിക്കാൻ കഴിയും. കട്ടിലിനടിയിൽ സാധനങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.