റമദാൻ റിലീഫ്​ കിറ്റ്​ വിതരണം

തഴവ: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നീ സംഘടനകളുടെ തഴവ കുറ്റിപ്പുറം യൂനിറ്റിൻെറ നേതൃത്വത്തിൽ ചെയ്തു. കെ. ഷംസുദ്ദീൻകുഞ്ഞ്, മുഹമ്മദ്കുഞ്ഞ് ദാറുസ്സലാം, അബ്ദുൽ ഫത്താഹ് അഹ്സനി, അബ്ദുൽസലാം മിസ്ബാഹി എന്നിവർ നേതൃത്വം നൽകി. ഭക്ഷ്യധാന്യകിറ്റ് വിതരണം കരുനാഗപ്പള്ളി: തൊടിയൂർ വേങ്ങറ 12ാം വാർഡിലെ കുടുംബങ്ങൾക്ക് സി.പി.െഎ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ 160 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീലേഖ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ശ്രീധരൻപിള്ള, ശശിധരൻപിള്ള, ശിവൻകുട്ടി ആചാരി, ദിനീഷ്, എം. ഹുസൈൻ, ചന്ദ്രദാസ്, വിഷ്ണു എന്നിവർ പെങ്കടുത്തു. ഭക്ഷ്യധാന്യ വിതരണം കടയ്ക്കൽ: ഡി.വൈ.എഫ്.ഐ മുരുക്കുമൺ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകൻ ചിത്രസേനൻെറ സ്മരണാർഥം യൂനിറ്റിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യം വിതരണം ചെയ്തു. ജില്ല സെക്രട്ടറി എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്തു. ചടയമംഗലം ബ്ലോക്ക് സെക്രട്ടറി ഷൈൻകുമാർ, നിലമേൽ മേഖല സെക്രട്ടറി അരവിന്ദ്, അൽത്താഫ്‌, നബീൽ, വിഷ്ണു, സന്തോഷ് മാത്യു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.