സമൂഹവ്യാപനമുണ്ടോ എന്നു കണ്ടെത്താൻ കുളത്തൂപ്പുഴയിൽ പരിശോധന

കുളത്തൂപ്പുഴ: കുളത്തൂപ്പുഴയില്‍ സമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്തുന്നതിനായി രോഗപരിശോധനക്ക് അവസരമൊരുക്കി ആരോഗ്യവകുപ്പ്. രോഗലക്ഷണം പ്രകടിപ്പിക്കാതെ ആരെങ്കിലുമുണ്ടോയെന്ന് കണ്ടെത്താൻ മെഡിക്കല്‍ സംഘം പ്രദേശവാസികളെ നിരീക്ഷിച്ച് പരിശോധിച്ചു. മുമ്പ് രോഗം സ്ഥിരീകരിച്ചവര്‍ രോഗമുക്തരാവുകയും ഇവരുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവരുടെയെല്ലാം പരിശോധനഫലം നെഗറ്റിവാണെന്ന് തെളിയുകയും ചെയ്തിരുന്നു. ഇടപഴകലിലൂടെ ആരിലെങ്കിലും രോഗലക്ഷണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നും സമൂഹവ്യാപനത്തിന് ഇനിയും സാധ്യതയുണ്ടോ എന്നും മറ്റും മനസ്സിലാക്കുന്നതിൻെറ ഭാഗമായിരുന്നു ആരോഗ്യവകുപ്പിൻെറ പരിശോധനയെന്ന് കുളത്തൂപ്പുഴ മെഡിക്കല്‍ ഓഫിസര്‍ പ്രകാശ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.