ജില്ലയിലേക്കുള്ള പാസ്: ക്രമീകരണം ഊര്‍ജിതമാക്കി

കൊല്ലം: ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നും വരുന്നവരില്‍നിന്ന് ലഭിക്കുന്ന പാസിനായുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഊര്‍ജിതമാക്കിയതായി കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകളെ ജില്ല അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ നിയോഗിച്ചു. തുടര്‍നടപടികള്‍ക്കായി ആരോഗ്യവകുപ്പിൻെറ നോഡല്‍ ഓഫിസര്‍മാരെയും ചുമതലപ്പെടുത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അജിത്ത്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ വിജേഷ് എന്നിവരാണ് നോഡല്‍ ഓഫിസര്‍മാര്‍. ചെക്ക് പോസ്റ്റില്‍ നിന്നും എക്‌സിറ്റ് പാസ് ലഭിക്കുന്നവര്‍ക്ക് അവര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട മെഡിക്കല്‍ ഓഫിസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവരുടെ ഫോണ്‍ നമ്പര്‍ ലഭ്യമാക്കും. അതോടൊപ്പം ഏതു സമയത്തും സംശയദുരീകരണത്തിനായി അവര്‍ക്ക് 1077 എന്ന ടോള്‍ ഫ്രീ നമ്പറിലോ 0474 2797609/8589015556 എന്ന നമ്പറിലോ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.