അസാധാരണ സാഹചര്യത്തിനനുസരിച്ച് ജീവിതശീലങ്ങള്‍ മാറ്റേണ്ടിവരും -മന്ത്രി

തിരുവനന്തപുരം: അസാധാരണ കാര്യങ്ങള്‍ മനുഷ്യജീവിതത്തില്‍ സംഭവിക്കുമ്പോള്‍ ശീലങ്ങള്‍ അതിനനുസരിച്ച് ക്രമപ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക ഓണ്‍ലൈന്‍ ആശയവിനിമയത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് വ്യാപനം ഗണ്യമായി കുറക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്കൂൾ തുറക്കുേമ്പാൾ കുട്ടികള്‍ മാസ്ക് ധരിച്ച് എത്തേണ്ടിവരും. ചില ആരോഗ്യശീലങ്ങള്‍ കോവിഡ് കാലത്തിനപ്പുറവും പാലിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ തൂവാല ഉപയോഗിക്കുകയെന്നത് സാധാരണ തത്ത്വമാണ്. ഇത് പലപ്പോഴും പാലിക്കപ്പെട്ടിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖൊബ്രഗഡെ, കോവിഡ് വിദഗ്ധ സമ്മിതി ചെയര്‍മാൻ ഡോ. ബി. ഇക്ബാല്‍, ദേശീയാരോഗ്യ ദൗത്യം സംസ്ഥാന ഡയറക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.