കൃഷി: ദലിത്-ആദിവാസി വിഭാഗങ്ങൾക്ക് പ്രത്യേക പാക്കേജ് വേണമെന്ന് തിരുവനന്തപുരം: സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച കൃഷിവികസനത്തിൽ ദലിത്-ആദിവാസി വിഭാഗങ്ങൾക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ദലിത്-ആദിവാസി സംഘടനകൾ. കോവിഡിൻെറ പശ്ചാത്തലത്തിൽ ഭക്ഷ്യവിളകൾ വർധിപ്പിക്കണമെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. പഴയ 'ഗ്രോമോർ ഫുഡ്' പദ്ധതിക്ക് സമാനമായി തരിശുഭൂമിയെല്ലാം കൃഷിയോഗ്യമാക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ, ദലിത്-ആദിവാസി ജനവിഭാഗങ്ങളാണ് കാർഷികോൽപാദനമേഖലയിലെ മുഖ്യ തൊഴിൽശക്തിയെന്ന് തിരിച്ചറിഞ്ഞ് അവർക്കായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടില്ല. വയനാട്ടിലെ ആദിവാസിമേഖലയിൽ കാർഷികോൽപാദനം വർധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കിൽ പട്ടിണിമരണമുണ്ടാവുമെന്ന് ആദിവാസിസംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.