വെള്ളറട: തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ അതിര്‍ത്തിമേഖല പഞ്ചായത്തുകളായ വെള്ളറട, കുന്നത്തുകാല്‍, പാറശ്ശാല, അമ്പൂരി എന്നിവിടങ്ങൾ ഹോട്സ്‌പോട്ടായി നിർദേശിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ജനം പതിവുപോലെ തെരുവിലിങ്ങി. പനച്ചമൂട്, കുന്നത്തുകാല്‍, വെള്ളറട, കാരക്കോണം, കുറുവാട് തുടങ്ങിയ സ്ഥലങ്ങളില്‍ നാട്ടുകാര്‍ ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങളിലും കാല്‍നടയായും മാസ്‌കുകള്‍ പോലും ധരിക്കാതെ കൂട്ടംകൂടുകയാണ്. വിവിധ വ്യാപാരസ്ഥാപനങ്ങള്‍ ഉച്ചക്ക് 12ന് അടയ്ക്കണമെന്ന കര്‍ശന നിർദേശം നല്‍കിയെങ്കിലും ചില ഇടങ്ങളില്‍ ഉച്ചക്ക് രണ്ടു കഴിഞ്ഞും തുറന്നുപ്രവര്‍ത്തിച്ചു. അതിര്‍ത്തികടന്ന് ഊടുവഴികളിലൂടെ നിരവധിപേര്‍ പനച്ചമൂട്, ചെറിയകൊല്ല, നിലമാംമൂട്, കുന്നത്തുകാല്‍, കാരക്കോണം തുടങ്ങിയ സ്ഥലങ്ങളിലേക്കെത്തുന്നുണ്ട്. panachamude chaking poitil vahanagalude therake.jpg പനച്ചമൂട് പൊലീസ് ചെക്കിങ് പോയൻറിലെ വാഹനത്തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.