പ്രവാസി കുടുംബങ്ങൾക്ക് സഹായ ഹസ്‌തവുമായി കനിവ് ബീമാപള്ളി

തിരുവനന്തപുരം: ബീമാപള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കനിവ് ചാരിറ്റബിൾ ഫൗണ്ടേഷൻെറ നേതൃത്വത്തിൽ റമദാൻ ഒന്ന് മുതൽ ഏഴ് വരെ രണ്ട് ഘട്ടങ്ങളിലായി ബീമാപള്ളിയിലും പരിസരത്തുമായി കഴിയുന്ന നൂറ് പ്രവാസി ഭവനങ്ങളിലും നിത്യരോഗികൾക്കും അവശത അനുഭവിക്കുന്നവർക്കുമായി റമദാൻ ഇഫ്ത്താർ കിറ്റുകളും മരുന്നും എത്തിച്ചു. വരുംദിവസങ്ങളിലും സേവന പ്രവർത്തനങ്ങൾ കൂടുതൽ ഏകീകരിക്കുക്കാനുള്ള തയാറെടുപ്പിലാണ് ഫൗണ്ടേഷൻ. അംഗങ്ങളായ ഇസ്‌ഹാഖ്‌, ഹസൻ റസാക്, ഹഷീർ, അൻസർ, നജീബ്, നൗഷാദ് ആബ്ദീൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.