റോഡി​െൻറ ശോച്യാവസ്ഥ; നാട്ടുകാര്‍ ഉപരോധസമരം നടത്തി

റോഡിൻെറ ശോച്യാവസ്ഥ; നാട്ടുകാര്‍ ഉപരോധസമരം നടത്തി നേമം: റോഡിൻെറ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഉപ രോധസമരം നടത്തി. പ്രാവച്ചമ്പലം കോണ്‍വൻെറ് റോഡ് അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു റോഡുപരോധം. വെള്ളിയാഴ്ച രാവിലെ ഏഴിന് ഉപരോധം തുടങ്ങിയതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. വിവരമറിഞ്ഞ് നേമം പൊലീസും കല്ലിയൂര്‍ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. എത്രയുംവേഗം റോഡ്പണി ആരംഭിക്കാമെന്നുള്ള എ.ഇയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ എട്ടുമാസമായി കോണ്‍വൻെറ് റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. കല്ലിയൂര്‍ പഞ്ചായത്തിലെ കുളക്കുടിയൂര്‍ക്കോണം, ഉപനിയൂര്‍ വാര്‍ഡുകളുടെ പരിധിയില്‍ വരുന്നതാണ് റോഡ്. മാസങ്ങള്‍ക്കുമുമ്പ് റോഡ് അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് 3.8 ലക്ഷം രൂപ അനുവദിച്ചിരുെന്നങ്കിലും കാര്യമായ പണിയൊന്നും നടത്താതെ തുക പാഴാക്കുകയായിരുെന്നന്നാണ് ആരോപണം. പ്രതിഷേധം ശക്തമായതോടെ അഞ്ചുലക്ഷം രൂപയാണ് റോഡ്പണിക്ക് അനുവദിച്ചിരിക്കുന്നത്. ബന്ധപ്പെട്ട കോണ്‍ട്രാക്ടറെ അടിയന്തരമായി വിളിച്ചുവരുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പണി തുടങ്ങുകയായിരുന്നു. കോണ്‍വൻെറ് റോഡ് സമരസമിതി കണ്‍വീനര്‍ സനല്‍കുമാര്‍, രാമചന്ദ്രന്‍, മനോഹരന്‍ എന്നിവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്‍കി. ROAD WORKS UNDER PROGRESS__ nemom photo ചിത്രവിവരണം: ഉപരോധസമരത്തെ തുടര്‍ന്ന് കോണ്‍വൻെറ് റോഡിൻെറ അറ്റകുറ്റപ്പണി ആരംഭിച്ചപ്പോള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.