കിളിമാനൂർ: ഏറെ വിവാദങ്ങൾക്കൊടുവിൽ ടാറിങ് ആരംഭിച്ച കിളിമാനൂർ പുതിയ കാവ്-തകരപ്പറമ്പ് റോഡിൽ കരാറുകാരൻ വീണ്ടും പൊതുജനങ്ങളെ കബളിപ്പിച്ചു. ഡിസംബർ 31നകം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ മൂന്നാം ദിവസം അവസാനിച്ചു. നിർമാണ പ്രവൃത്തികൾ നിലച്ചിട്ട് രണ്ടുനാൾ. അതേസമയം, ഒന്നാം ഘട്ടത്തിൽ ടാറിട്ട ഭാഗങ്ങളിൽ പലയിടവും ഇളകിമാറിത്തുടങ്ങി. ടാർ ലഭ്യമാകുന്നതിലെ കാലതാമസമാണ് നിർമാണ പ്രവൃത്തികൾ മുടങ്ങാൻ കാരണമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. കിലോമീറ്ററിന് ഒരു കോടിയിലേറെ തുക െചലവഴിച്ചാണ് 5.5 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയകാവ്-പോങ്ങനാട്-തകരപ്പറമ്പ് റോഡ് 5.24 കോടി രൂപക്ക് ടെൻഡർ നൽകിയത്. ഒന്നരവർഷം മുമ്പ് ഏറ്റെടുത്ത പണി 10 മാസംകൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു കരാർ. 10 മാസം കഴിഞ്ഞിട്ടും പ്രാരംഭ നടപടികൾ പോലും പൂർത്തിയാക്കാത്തത് വൻ വിവാദങ്ങൾക്കും പ്രക്ഷോഭ സമരങ്ങൾക്കും പ്രാദേശിക ഹർത്താലിനും വരെ കാരണമായി. ഒടുവിൽ എം.എൽ.എ ബി. സത്യെൻറ അധ്യക്ഷതയിൽ വകുപ്പു മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ഡിസംബർ 31നകം പൂർത്തിയാക്കാമെന്ന് ഉറപ്പു നൽകി. തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ടാറിങ് പണികൾ ആരംഭിച്ചത്. വെള്ളി, ശനി ദിവസങ്ങളിൽ ടാറിങ് നടന്നില്ല. പുതിയകാവുമുതൽ മലയാമഠം വരെ ഒന്നര കിലോമീറ്റർ ദൂരം റോഡ് അടച്ചാണ് പണി ആരംഭിച്ചത്. കെ.എസ്.ആർ. ടി. സി അടക്കം അമ്പതിൽപരം സർവിസുകളും നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും കിലോമീറ്ററുകൾ അധികം താണ്ടിയാണ് സർവിസ് നടത്തുന്നത്. രണ്ടുദിവസങ്ങളിൽ റോഡ് പണി നിലച്ചിട്ടും റോഡ് തടസ്സം ചെയ്ത ടാർവീപ്പകൾ നീക്കം ചെയ്തില്ല. പ്രദേശത്ത് ടാറിങ് നടക്കുെന്നന്നാണ് മറ്റിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളും യാത്രക്കാരും കരുതിയിരുന്നത്. ശനിയാഴ്ച വൈകീേട്ടാടെയാണ് തങ്ങൾ കബളിപ്പിക്കപ്പെടുന്ന കാര്യം ഇവരൊക്കെ അറിയുന്നത്. എട്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർമാണ പ്രവൃത്തികൾ എത്രകണ്ട് തീരുമെന്ന കാര്യത്തിൽ സംശയം ബാക്കിയാണ്. അതേസമയം, 5.5 മീറ്റർ വീതിയിലും അഞ്ച് സെൻറിമീറ്റർ കനത്തിൽ ബി.എം ടാറിങ്ങും തുടർന്ന് ചെറിയ ചിപ്സുകൊണ്ട് മൂന്ന് സെൻറി മീറ്റർ കനത്തിൽ ബി.സി ടാറിങ്ങുമടക്കം എട്ട് സെൻറിമീറ്റർ കനത്തിലുമാണ് നിർമാണമെന്നാണ് എം.എൽ.എ നൽകിയ വിവരം. എന്നാൽ, ആദ്യ ഘട്ടത്തിൽ ടാറിട്ടുപോയ ഭാഗങ്ങളിൽ കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുൻവശമടക്കം പലയിടവും പൊളിഞ്ഞുമാറിയതായി നാട്ടുകാർ പറയുന്നു. രണ്ട് എക്സിക്യൂട്ടിവ് എൻജിനീയർമാരും രണ്ട് ഓവർസിയർമാരും എപ്പോഴും നിരീക്ഷണത്തിനുണ്ടാകുമെന്നും പി.ഡബ്ല്യു.ഡി സി.ടിയുടെ മേൽനോട്ടം ഉണ്ടാകുമെന്നും ഉറപ്പ് ഉണ്ടായിരുന്നിട്ടും ആരും ഇതൊന്നും അറിയുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. പണിമുടങ്ങാൻ കാരണം ടാർ കിട്ടാനുണ്ടായ കാലതാമസം -കരാറുകാരൻ കിളിമാനൂർ: ടാറിങ്ങിനാവശ്യമായ ടാർ കിട്ടുന്നതിലുണ്ടായ കാലതാമസമാണ് നിർമാണ പ്രവൃത്തികൾ രണ്ടുദിവസം മുടങ്ങാൻ കാരണമായതെന്ന് കരാറുകാരൻ പറഞ്ഞു. കൊച്ചിൻ റിഫൈനറിയിൽനിന്നാണ് ടാർ കിട്ടുന്നത്. തിരക്കുകൾ കാരണം കാലതാമസം നേരിട്ടു. വെള്ളിയാഴ്ച ഉച്ചയോടെ ടാർ ലഭ്യമായി. ഞായറാഴ്ച മുതൽ പണി പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.