തിരുവനന്തപുരം: പ്രളയത്തിൽ 4,611 ചെറുകിട-ഇടത്തരം വാണിജ്യ സ്ഥാപനങ്ങള്‍ക്കും 12,486 കടകള്‍ക്കും നാശമുണ്ടായതായി മുഖ്യമ ന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇവക്ക് വായ്പ പദ്ധതി നടപ്പാക്കുന്നത് പരിഗണിച്ചുവരികയാണ്. ചെറുകിട വ്യാപാര-വ്യവസായ മേഖലയില്‍ ഉപജീവനം നടത്തുന്നവര്‍ക്ക് കേന്ദ്ര ദുരന്ത പ്രതിരോധ നിധിയുടെ മാര്‍ഗരേഖയനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കാന്‍ കഴിയില്ല. അതിനാല്‍ ഉജ്ജീവന വായ്പ പദ്ധതിയില്‍ ഇവരെയും ഉള്‍പ്പെടുത്താമോ എന്ന കാര്യവും പരിഗണിക്കും. വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ വരെ ബാങ്ക് വായ്പ നല്‍കുന്നതിനുള്ള പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ജീവനോപാധികളും ഗൃഹോപകരണങ്ങളും നഷ്ട്ടപ്പെട്ടവര്‍ക്ക് ഒരുലക്ഷം രൂപ വരെ പലിശരഹിത വായ്പ കുടുംബശ്രീ മുഖേന ലഭ്യമാക്കി. 1.42 ലക്ഷം കുടുംബങ്ങൾക്ക് 1001.46 കോടി രൂപ ബാങ്ക് മുഖേന വായ്പ നല്‍കാനാണ് നടപടി സ്വീകരിച്ചത്. അതില്‍ 47,821 കുടുംബങ്ങള്‍ക്ക് 401.21 കോടി രൂപ ബാങ്കുകളില്‍നിന്ന് വായ്പ ലഭ്യമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം കുടുംബങ്ങള്‍ക്കും വായ്പ നല്‍കിയത് സഹകരണ ബാങ്കുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.