പെർമിറ്റില്ലാതെ സ്കൂൾ കുട്ടികളെ കയറ്റിയ 12 വാഹനങ്ങൾക്കെതിരെ കേസ്​

കൊല്ലം: സിറ്റി പൊലീസി​െൻറ പരിശോധനയിൽ പെർമിറ്റില്ലാതെ സ്വകാര്യ വാഹനങ്ങളിൽ സ്കൂൾ കുട്ടികളെ കയറ്റിയ 12 വാഹനങ്ങ ൾക്കെതിരെ കേസെടുത്തു. പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇല്ലാതെ കുട്ടികളെ കയറ്റിയ വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. ബൈക്കിൽ മൂന്ന് പേർ കയറുക, ഹെൽമറ്റ് കൈയിലും റിയർവ്യൂ മിററിലും തൂക്കിക്കൊണ്ടുപോവുക, ഓവർ സ്പീഡിൽ സൈലൻസറിൽ മാറ്റം വരുത്തി ബൈക്ക് ഓടിക്കുക തുടങ്ങിയ കുറ്റങ്ങൾക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്. ഓട്ടോയിൽ അമിതമായി ആളുകളെ കയറ്റുക, കോർപറേഷൻ പരിധിയിൽ സിറ്റി പെർമിറ്റ് ഇല്ലാതെയും വ്യാജസിറ്റി പെയിൻറടിച്ചതുമായ ഓട്ടോകൾക്കെതിരെയും പരിശോധന ആരംഭിച്ചതായി റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർ വി. സജിത് പറഞ്ഞു. ഓട്ടോഫെയർ വർധിപ്പിക്കുമ്പോൾ ഫെയർമീറ്റർ ഇല്ലാതെ സർവിസ് നടത്തിയാൽ നടപടി സ്വീകരിക്കും. എന്നാൽ, പുതിയ ഫെയർ ക്രമീകരിക്കാൻ ലീഗൽ മെട്രോളജിയിൽനിന്ന് സർട്ടിഫിക്കറ്റ് നൽകിയാൽ ഇളവ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.