തിരുവനന്തപുരം: പാറയിൽ ഷംസുദ്ദീൻ എം.എൽ.എയുടെ സ്മരണാർഥം ഏർപ്പെടുത്തിയ രാഷ്ട്രീയ കേരളം സമഗ്ര സംഭാവന പുരസ്കാരം കെ .എം. മാണിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മാനിച്ചു. ആര് പിണങ്ങിപ്പോയാലും തിരിച്ചുവന്നാൽ സ്വീകരിക്കുന്ന നേതാവാണ് കെ.എം. മാണിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയത്തിൽ സ്ഥിരംമിത്രങ്ങളും ശത്രുക്കളുമില്ലെന്ന നിലപാടിെൻറ ഭാഗമാകാം അത്. ജനസമ്മതനായ വ്യക്തിയായതുകൊണ്ടാണ് 52 വർഷം നിയമസഭാംഗമായതെന്നും രമേശ് പറഞ്ഞു. തനിക്കുകിട്ടിയ പുരസ്കാരത്തുക മികച്ചവിജയം നേടുന്ന ഒരു പാവപ്പെട്ട കുട്ടിക്ക് പുരസ്കാരമായി നൽകുമെന്ന് മറുപടി പ്രസംഗത്തിൽ പറഞ്ഞ കെ. എം. മാണി, പാറയിൽ ഷംസുദ്ദീൻ ഫൗണ്ടേഷൻ കൺവീനർ നിയാസ് എ. സലാമിനെ തുക ഏൽപിച്ചു. ജി. ബാലചന്ദ്രൻ, എം. രാജേന്ദ്രൻ നായർ, കെ. രവീന്ദ്രനാഥ്, കൊട്ടാരക്കര പൊന്നച്ചൻ, കെ.ആർ. അനിൽകുമാർ, അടൂർ പ്രകാശ്, തോമസ് ഉണ്ണിയാടൻ, ജയപ്രകാശ്, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.