മതിൽ കെട്ടാൻ മാത്രം മതിയോ സംവരണ സമുദായങ്ങളെ -മുനീർ

തിരുവനന്തപുരം: മതിൽ കെട്ടാൻ ദലിത്, പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിർത്തുന്ന സർക്കാർ സംവരണ വിഷയം വരുേമ്പാൾ അവരെ അ കറ്റിനിർത്തുന്നതായി പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരള അഡ്മിനിസ്േട്രറ്റിവ് സർവിസിൽ സംവരണം നിഷേധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തേ ഇതുസംബന്ധിച്ച ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി അസത്യമാണ്. പ്രതിപക്ഷ കക്ഷികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. കെ.എ.എസിലൂടെ സർക്കാർ സംവരണ നയം അട്ടിമറിക്കുകയാണെന്ന് അഹമ്മദ് കബീർ പറഞ്ഞു. രണ്ടും മൂന്നും ശ്രേണികളിലേക്ക് സർക്കാർ ജീവനക്കാരാണ് അപേക്ഷകർ എന്നതിനാൽ സംവരണമില്ല. പട്ടികജാതി കമീഷൻ, ന്യൂനപക്ഷ കമീഷൻ, നിയമ സെക്രട്ടറി എന്നിവരുടെെയാക്കെ നിർദേശങ്ങൾ അട്ടിമറിച്ചാണ് സംവരണം നിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.