മന്ത്രി ജലീലി​െൻറ വീട്ടിലേക്ക്​ 'ലോങ്​​ മാർച്ച്​'

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് 21നും 22 നും മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് ലോങ് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് വാർത്തസേമ്മളനത്തിൽ പറഞ്ഞു. മന്ത്രി എ.കെ. ബാല​െൻറ വകുപ്പുകളിലും അനധികൃത നിയമനം നടക്കുന്നു. കോഴിക്കോട് കിർത്താഡ്സിൽ നിയമം കാറ്റിൽ പറത്തി നാലുപേർക്ക് നിയമനം നൽകിയതിനെതിരെ അന്വേഷണം വേണം. കേന്ദ്ര സർക്കാറിനെതിരെയുള്ള പ്രക്ഷോഭത്തി​െൻറ ഭാഗമായി യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റിയുടെ നേതൃത്വത്തിലെ യുവക്രാന്തി യാത്രക്ക് 17ന് കന്യാകുമാരിയിൽ തുടക്കമാകും . യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ കേശവ് ചന്ദ് യാദവും ഉപാധ്യക്ഷൻ ബി.വി. ശ്രീനിവാസുമാണ് യാത്രക്ക് നേതൃത്വം നൽകുന്നത്. 17ന് വൈകുന്നേരം അഞ്ചിന് പാറശ്ശാലയിൽ സ്വീകരണം നൽകും. 18ന് രാവിലെ എറണാകുളത്തും അന്ന് വൈകുന്നേരം പാലക്കാടും സ്വീകരണം നൽകും. ജനുവരി ഒന്ന് മുതൽ പത്ത് വരെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കൺവെൻഷനുകളും ജനുവരി അവസാനത്തോടെ സംസ്ഥാന കൺവെൻഷനും നടത്തും. കേരളത്തിൽ 30 ലക്ഷത്തോളം പേർ യൂത്ത് കോൺഗ്രസിൽ അംഗത്വമെടുത്തതായും വോട്ടർ പട്ടിക തയാറാക്കാൻ കാലതാമസം എടുക്കുമെന്നതിനാലാണ് മറ്റ് നടപടികൾ നീട്ടിെവച്ചതെന്നും കേരളത്തി​െൻറ ചുമതലയുള്ള അഖിലേന്ത്യ ജനറൽ സെക്രട്ടറി രവീന്ദ്രദാസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.