തിരുവനന്തപുരം: എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നോർത്ത് ജില്ലയിൽ 33 വില്ലേജ് ഓഫിസുകൾ വിപുലീകരിക്കാൻ തെരഞ്ഞെടുത്തു. സാമൂഹികവിരുദ്ധരുടെ താവളമായിരുന്ന കഴക്കൂട്ടം വില്ലേജ് ഓഫിസ് പരിസരം നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും അഭ്യർഥനയെതുടർന്ന് മതിൽ കെട്ടി ഗ്രില്ലുകൾ സ്ഥാപിച്ച് പൊതുജനങ്ങൾക്ക് ഇരിക്കാൻ പ്രത്യേക കാത്തിരിപ്പ് കേന്ദ്രം സജ്ജമാക്കി. റാമ്പ്, വില്ലേജ് ഓഫിസിൽ എത്തുന്നവർക്കായി കുടിവെള്ളം, പൗരാവകാശരേഖ, എഫ്.എം റേഡിയോ എന്നിവയും ക്രമീകരിച്ചു. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കഴക്കൂട്ടം വില്ലേജ് ഓഫിസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ജില്ല പ്രസിഡൻറ് കെ.എ. ബിജുരാജ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, കർഷകസംഘം ജില്ല കമ്മിറ്റി അംഗം ശ്രീകാര്യം അനിൽ, സ്വാഗതസംഘം ചെയർമാൻ ആർ. ശ്രീകുമാർ, മുൻ സംസ്ഥാന ട്രഷറർ സി.കെ. ദിനേഷ്കുമാർ, സൗത്ത് ജില്ല സെക്രട്ടറി ബി. അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രളയബാധിതർക്ക് കൈത്താങ്ങാവാൻ 'നമുക്കും കൈകോർക്കാം' നെടുമങ്ങാട്: പ്രളയബാധിതർക്ക് കൈത്താങ്ങാവാൻ 'നമുക്കും കൈകോർക്കാം' എന്ന പദ്ധതിയിലൂടെ ഒന്നര ലക്ഷം രൂപ സമാഹരിച്ച് കേരള സാമിൽ ആൻഡ് വുഡ് ഇൻറസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അസോസിയേഷൻ ജില്ല പ്രസിഡൻറ് ദിനേശൻ, ജനറൽ സെക്രട്ടറി അഖില ശശികുമാർ, സംസ്ഥാന സെക്രട്ടറി മുഹമ്മദ് സാലി, ജില്ല ട്രഷറർ വെള്ളറട രാജേഷ്, ജില്ല വൈസ് പ്രസിഡൻറ് ജഗേഷ്, സെക്രട്ടറിമാരായ നൗഷാദ് സലിം, സുൽഫിക്കർ, വിജയൻ പാങ്ങപ്പാറ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.