ബാലരാമപുരം: ഏത് വേനലിനെയും കത്താതെ പിടിച്ചുനിര്‍ത്തുന്നത് കരുണയുടെ നനുത്ത ചില ഉറവകളാണ്. കരുണയുടെ കരങ്ങള്‍ ബിസ്മിയെയും കാണാതിരുന്നില്ല. കഴിഞ്ഞദിവസം ‘മാധ്യമം’ പ്രസിദ്ധീകരിച്ച ബിസ്മിയുടെ ദുരവസ്ഥ വായിച്ച് നിരവധിപേര്‍ സഹായവുമായി മുന്നിട്ടത്തെി. കുടിവെള്ളമെടുക്കാന്‍ പ്രയാസപ്പെടുന്ന ഇരുകാലുമില്ലാത്ത ബിസ്മിയുടെയും വികലാംഗനായ പിതാവിന്‍െറയും വാര്‍ത്ത കണ്ട് പ്രവാസി ബിസ്മിക്ക് വീല്‍ചെയര്‍ വീട്ടിലത്തെിച്ചുനല്‍കി. ചൊവ്വാഴ്ച, പേര് വെളിപ്പെടുത്താത്ത പൂവാര്‍ സ്വദേശി വീട്ടില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാം എന്ന് ഏറ്റു. പരിസരത്തെ വീടുകളിലും വെള്ളത്തിന് ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ ഇദ്ദേഹം ബിസ്മിയുടെ പിതാവില്‍നിന്ന് കിണറിന് ആവശ്യമായ സ്ഥലം വിലയ്ക്ക് വാങ്ങി പൊതുകിണറും ടാങ്കും പണിതുകൊടുക്കുമെന്നും അറിയിച്ചു. എരുത്താവൂര്‍ ബിസ്മി മന്‍സിലില്‍ കിഴക്കേ മലഞ്ചരിവ് വീട്ടില്‍ ബിസ്മി (21) പിതാവ് ഷാനവാസ്(45) എന്നിവര്‍ക്കാണ് പതിറ്റാണ്ടുകള്‍ തുടര്‍ന്ന ദുരിതത്തിന് അറുതിയായത്. ഇരുകാലുമില്ലാത്ത ബിസ്മി കൈയുടെ സഹായത്തോടെ ദൂരെനിന്നാണ് വീട്ടിലേക്ക് വെള്ളം എത്തിച്ചിരുന്നത്. ഉമ്മ സബീലക്ക് ഗര്‍ഭാശയ സംബന്ധമായ രോഗം കാരണം ഭാരം ഉയര്‍ത്താനാവില്ല. വാര്‍ത്ത കണ്ട് നിരവധിപേര്‍ ബിസ്മിയുടെ വീട്ടിലത്തെി. ബിസ്മിയുടെ പേരില്‍ തുടങ്ങിയ ജോയന്‍റ് അക്കൗണ്ടില്‍ പ്രവാസികളുള്‍പ്പെടെ നിരവധിപേര്‍ സഹായമത്തെിച്ചു. സ്വന്തമായി രണ്ടുസെന്‍റ് ഭൂമിയില്‍ പണി പൂര്‍ത്തിയാകാത്ത വീടുണ്ടെങ്കിലും കിണറും മറ്റ് സൗകര്യവുമില്ലാത്തത് ഇവരുടെ നിത്യജീവിതത്തെ കാര്യമായി ബാധിച്ചിരുന്നു. പ്ളസ് ടു വരെ പഠിച്ച ബിസ്മിക്ക് സാമ്പത്തികസ്ഥിതിയും ശാരീരിക അവശതകളും കാരണം തുടര്‍ വിദ്യാഭ്യസം വിഴിമുട്ടിയിരുന്നു. ദുരിതജീവിതത്തിന് ആശ്വാസമായതായി ബിസ്മി പറഞ്ഞു. കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ നിര്‍മാണ പ്രവര്‍ത്തകരെ ഏര്‍പ്പെടുത്തി. മറ്റ് സഹായങ്ങള്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.