തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കാര്യക്ഷമവും ജനക്ഷേമവും കുറ്റമറ്റതുമായി മാറ്റുന്നതിന് പദ്ധതികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിശദമായ അവലോകന യോഗത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാ ചെയര്‍മാന്‍ കൂടിയായ ഡോ. എ. സമ്പത്ത് എം.പി അഭിപ്രായപ്പെട്ടു. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ പൊതുവിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പതിനായിരത്തോളം ഭവനരഹിതര്‍ ഉണ്ട്. ഈ വിഭാഗക്കാര്‍ക്ക് ഭവനം ലഭിക്കുന്നതിലെ തടസ്സം ഒഴിവാക്കുന്നതിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി എ. സമ്പത്ത് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയില്‍ നിലവില്‍ 100 ദിവസം പ്രവൃത്തി ലഭിക്കാത്ത ബി.പി.എല്‍, എസ്.സി, എസ്.ടി വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് തൊഴില്‍ ദിനം ഉറപ്പുവരുത്താന്‍ ലേബര്‍ പ്ളാന്‍, ആക്ഷന്‍ പ്ളാന്‍ എന്നിവ പുതുക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളാനും സമിതി തീരുമാനിച്ചു. കലക്ടര്‍ എസ്. വെങ്കിടേസപതി, വി. ജോയ് എം.എല്‍.എ, വി.കെ. മധു, ജില്ലാതല ഉദ്യോഗസ്ഥര്‍, മോണിറ്ററിങ് സമിതി അംഗങ്ങള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.