പൂവാലശല്യം: കാഞ്ഞിരംകുളത്ത് പെണ്‍കുട്ടികളുടെ പ്രതിരോധം

കാഞ്ഞിരംകുളം: പൊലീസില്‍ പരാതി നല്‍കിയിട്ടും രക്ഷയില്ല. ഒടുവില്‍ പൂവാലന്മാരെ തുരത്താന്‍ പെണ്‍കുട്ടികള്‍തന്നെ സംഘടിച്ചത്തെി. കാഞ്ഞിരംകുളത്തെ സ്കൂളിനു സമീപം കഴിഞ്ഞ ദിവസം പഴയകട റോഡിലാണ് സംഭവം. പൂവാലന്മാരുടെ പ്രധാന താവളമായ ഇവിടെ വിദ്യാര്‍ഥിനികള്‍ക്ക് നടക്കാനാവാത്ത സ്ഥിതിയായിരുന്നത്രെ. സ്കൂള്‍ സമയത്തിനു മുമ്പേതന്നെ പൂവാലന്മാര്‍ ബൈക്കുകളുമായി റോഡില്‍ നിരക്കും. പെണ്‍കുട്ടികളെ ശല്യപ്പെടുത്തല്‍, അസഭ്യ വര്‍ഷം എന്നിവയും പതിവാണത്രെ. സംഭവത്തില്‍ രക്ഷാകര്‍ത്താക്കള്‍ കാഞ്ഞിരംകുളം പൊലീസിലും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സഹികെട്ടാണ് പി.കെ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വളന്‍റിയര്‍മാരായ ഒരു കൂട്ടം പെണ്‍കുട്ടികള്‍ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ബൈക്കിലത്തെിയ പൂവാലന്മാരെ ഇവര്‍ ധൈര്യത്തോടെ എതിരിട്ടു. പെണ്‍കുട്ടികള്‍ കൂട്ടത്തോടെ എതിര്‍ത്തതോടെ രക്ഷയില്ളെന്ന് കണ്ട് പൂവാലന്മാര്‍ ബൈക്കില്‍ സ്ഥലം വിടുകയായിരുന്നു. ഇവര്‍ വന്ന ബൈക്കുകളുടെ നമ്പര്‍ പെണ്‍കുട്ടികള്‍ ശേഖരിച്ച് കാഞ്ഞിരംകുളം പൊലീസില്‍ നല്‍കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.