മദ്യം മോഷ്ടിച്ച കേസില്‍ അറസ്റ്റ്

കൊടുങ്ങല്ലൂര്‍: കഴിഞ്ഞ നാലിന് രാത്രി ശ്രീനാരായണപുരം ബിവറേജസ് കോര്‍പറേഷന്‍െറ മദ്യശാലയില്‍ നിന്ന് 34,000ത്തില്‍പരം രൂപയുടെ മദ്യം കവര്‍ന്ന എറണാകുളം സ്വദേശികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുമാലൂര്‍ കുതിരവട്ടത്ത് വീട്ടില്‍ രഞ്ജിത്ത് (20), ആലുവ നീരിക്കോട് സ്വദേശികളായ കൊറ്റലപ്പിള്ളി വീട്ടില്‍ അഖില്‍ (20), കളപുരക്കല്‍ ശ്രീജിത്ത് (29), മാളിയത്ത് വീട്ടില്‍ നിസാം (26), മതിരപ്പിള്ളി വീട്ടില്‍ റിച്ചു മൈക്കിള്‍ (23), മതിരപ്പിള്ളി വീട്ടില്‍ വിജീഷ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. ഒളിപ്പിച്ച കാര്‍ ആലുവ തട്ടാന്‍പടിയില്‍ നിന്നാണ് പൊലീസ് കണ്ടത്തെിയത്. പരുന്തിന്‍െറ തലയുടെ അടയാളമുള്ള കാറിനെപ്പറ്റി ലഭിച്ച സൂചനകളെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കത്തെിയത്. തൃശൂരിലെയും സമീപ ജില്ലകളിലെയും വെള്ളനിറമുള്ള എസ്റ്റീം കാറുകളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷം കാര്‍ ഉപയോഗിക്കുന്നവരെ നിരീക്ഷിച്ച ശേഷമാണ് പ്രതികളെ വലയിലാക്കാനായതെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.