ആദിവാസിമേഖലകളില്‍ ഉയര്‍ന്ന പോളിങ് 

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്‍െറ ആവേശം നെഞ്ചിലേറ്റി ജില്ലയിലെ ആദിവാസി മേഖലകളില്‍ വന്‍ പോളിങ്. പാങ്ങോട്, വിതുര, പെരിങ്ങമ്മല, നന്ദിയോട്, കുറ്റിച്ചല്‍, തൊളിക്കോട്, കോട്ടൂര്‍, നെയ്യാര്‍ എന്നിവിടങ്ങളിലെല്ലാം 70 ശതമാനത്തിന് മുകളിലാണ് പോളിങ്. മഴയെ തുടര്‍ന്ന് രാവിലെ 10 മണിവരെ  മന്ദഗതിയിലായിരുന്നു പോളിങ്. 
11 മണിയോടുകൂടി ശക്തി പ്രാപിക്കുകയായിരുന്നു. 
വൃദ്ധരടക്കം പലരും പെരുമഴയെപ്പോലും അവഗണിച്ചാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. പല ബൂത്തുകളിലും സ്ത്രീകളുടെ നീണ്ട നിരതന്നെ കാണാമായിരുന്നു. 
വിതുര പഞ്ചായത്തിലെ ആദിവാസി മേഖലകളായ മരുതാമല 77 ശതമാനവും കല്ലാര്‍- 78, മനിതൂക്കി -71, പേപ്പാറ -83, ആനപ്പാറ -79 ശതമാനവും വോട്ടിങ് രേഖപ്പെടുത്തി. വിതുര പഞ്ചായത്തിലെ ആദിവാസി ഊരുകളായ പൊടിയക്കാല, പന്നിക്കുഴി, കല്ലുപാറ, കൂരന്‍ പാഞ്ഞകാല, കൊച്ചു കിളിയോട്, കരിപ്പാലം, ഉറ്റകുഴി എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ 30 കിലോമീറ്ററുകളോളം ദൂരെയുള്ള പോളിങ് സ്റ്റേഷനുകളിലത്തെിക്കാന്‍ ഇരുമുന്നണികളും ബി.ജെ.പിയും പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം കോട്ടൂരില്‍  രാവിലെ ജീപ്പിലും കാറിലുമായി എത്തിച്ചവരെ തിരികെ ഊരുകളിലേക്കത്തെിക്കാന്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാകാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.