ആമ്പല്ലൂര്‍: ദേശീയപാത പാലിയേക്കരയില്‍ വാഹനക്കുരുക്ക് ഒഴിവാക്കാന്‍ ടോള്‍ബൂത്ത് തുറന്നുകൊടുത്ത സംഘടനകള്‍ക്കെതിരെയും ടോള്‍ പ്ളാസ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഡിസംബര്‍ അഞ്ചുമുതല്‍ 17 വരെ ദിവസങ്ങളില്‍ പലപ്പോഴായി സംഘടനകള്‍ ടോള്‍പ്ളാസ തുറന്നുകൊടുത്തതിലൂടെ 4.69 ലക്ഷം നഷ്ടമുണ്ടായെന്ന് പരാതിയില്‍ പറയുന്നു. ഡിസംബര്‍ അഞ്ചിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും 16ന് മൂന്നുതവണയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടോള്‍ കൂടാതെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. മണിക്കൂറുകളോളം ട്രാക്കിലെ നിരയില്‍ കുടുങ്ങിയ വാഹനങ്ങളാണ് കടത്തിവിട്ടത്. ഇതിലൂടെ 1.93 ലക്ഷം രൂപയും പൊലീസുകാര്‍ വാഹനം കടത്തിവിട്ടതിലൂടെ 2.75 ലക്ഷം രൂപയും നഷ്ടം സംഭവിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് ടോള്‍ ബൂത്ത് തുറന്ന സംഘടനകളെക്കുറിച്ച് പരാതിയില്‍ പരാമര്‍ശിച്ചിട്ടില്ല. ടോള്‍പാതയുടെ നിര്‍മാണച്ചുമതലയുള്ള ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഡയറക്ടര്‍ അസിം തിവാരിയാണ് പരാതി നല്‍കിയത്. വാഹനത്തിരക്ക് നിയന്ത്രണാതീതമാകുന്ന സമയം ടോള്‍ബൂത്ത് തുറന്നുകൊടുക്കുന്നതിന് പകരം ടോള്‍പിരിവ് സുഗമമാക്കാന്‍ പൊലീസ് സഹായിക്കണമെന്നാണ് ടോള്‍ കമ്പനിയുടെ ആവശ്യം. തിരക്കൊഴിവാക്കുന്നതിന് ടോള്‍പ്ളാസ തുറന്നുകൊടുക്കുക മാത്രമേ നിലവില്‍ പോംവഴിയുള്ളൂവെന്ന് പൊലീസ് പറയുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസ് ഇടപെടുമെങ്കിലും ടോള്‍ അധികൃതരുടെ പരാതിയില്‍ മാത്രമേ കേസെടുക്കൂവെന്നും പുതുക്കാട് സി.ഐ എസ്.പി. സുധീരന്‍ പറഞ്ഞു. നേരത്തേ, ടോള്‍പ്ളാസ തുറന്നുകൊടുത്ത പുതുക്കാട് എസ്.ഐ വി. സജീഷ്കുമാറിനെതിരെയും ടോള്‍ അധികൃതര്‍ പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.