തൃശൂര്‍: ‘നോട്ട് പ്രതിസന്ധി പരിഹരിക്കുക, സഹകരണമേഖലയെ രക്ഷിക്കുക’ മുദ്രാവാക്യമുയര്‍ത്തിയുള്ള എല്‍.ഡി.എഫ് മനുഷ്യച്ചങ്ങല ഇന്ന്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ തീര്‍ക്കുന്ന മനുഷ്യച്ചങ്ങലയില്‍ ജില്ലയില്‍നിന്ന് രണ്ടുലക്ഷം പേര്‍ അണിചേരുമെന്ന് സി.പി.എം ജില്ല സെക്രട്ടറി പറഞ്ഞു. പൊങ്ങം മുതല്‍ ചെറുതുരുത്തി വരെ റോഡിന്‍െറ ഇടതുഭാഗത്തായി 71 കിലോമീറ്ററിലാണ് മനുഷ്യച്ചങ്ങല തീര്‍ക്കുക.പൊങ്ങത്ത് ആദ്യകണ്ണിയായി മന്ത്രി സി. രവീന്ദ്രനാഥും ചെറുതുരുത്തിയില്‍ അവസാനകണ്ണിയായി മന്ത്രി എ.സി. മൊയ്തീനും ചങ്ങലയില്‍ അണിചേരും. എം.പിമാരായ സി.എന്‍. ജയദേവന്‍, പി.കെ. ബിജു, എം.എല്‍.എമാരായ കെ.വി. അബ്ദുല്‍ ഖാദര്‍, മുരളി പെരുനെല്ലി, കെ. രാജന്‍, ഗീത ഗോപി, ബി.ഡി. ദേവസി, യു.ആര്‍. പ്രദീപ്, ഇ.ടി. ടൈസണ്‍, പ്രഫ. കെ.യു. അരുണന്‍, വി.ആര്‍. സുനില്‍കുമാര്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബിജോണ്‍, മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ ഉള്‍പ്പെടെ എല്‍.ഡി.എഫ് നേതാക്കളും പങ്കാളികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.